'ടർക്കിഷ് തർക്കം': വിവാദത്തിന് പിന്നിലെ ദുരുദ്ദേശങ്ങൾ അന്വേഷിക്കണം; ലുഖ്മാൻ അവറാൻ

മതനിന്ദാ വിവാദത്തിന്റെ പേരിൽ ആക്ഷേപം ഉയർന്നതുകൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചത് എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം

Update: 2024-11-28 16:31 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: 'ടർക്കിഷ് തർക്കം' സിനിമാ വിവാദത്തിന് പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അന്വേഷിക്കണമെന്ന് നടൻ ലുഖ്മാൻ അവറാൻ. സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്തപെട്ടവർ പ്രതികരിച്ചില്ലെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കുമില്ലെന്നും ലുഖ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്. അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

Advertising
Advertising

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്'-എന്ന് ലുഖ്മാൻ പറഞ്ഞു.

നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസിനെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണ് എന്ന അണിയറ പ്രവര്‍ത്തകരുടെ വാദം. സിനിമ പിൻവലിച്ചത് വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർമ്മാതാവിനോട് വിശദീകരണം തേടിയിരുന്നു. തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം അണിയറപ്രവര്‍ത്തകരുടെ വാദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Full View
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News