'തീ ദളപതി' ഗാനവുമായി ചിമ്പു; സ്റ്റൈലിഷായി വിജയ്, വാരിസിലെ പുതിയ ഗാനം

തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്ത് വന്നത്

Update: 2022-12-04 11:44 GMT
Editor : ijas | By : Web Desk

വിജയ് ചിത്രം 'വാരിസി'ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനമാണ് ടീ സീരീസിന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. ഗാനരംഗത്തിലും ചിമ്പു തല കാണിക്കുന്നുണ്ട്. വിജയ്‍യുടെ സ്റ്റൈലിഷ് പോസുകളും ഗാനത്തിന്‍റെ പ്രത്യേകതയാണ്. സംഗീത സംവിധായകന്‍ എസ്. തമനും സംവിധായകന്‍ വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്.

വിജയ് ആലപിച്ച രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 80 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. ഇന്ന് പുറത്തിറങ്ങിയ 'തീ ദളപതി' ഗാനം ഒരു മണിക്കൂറ് കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ട്രെന്‍ഡിങിലാണ്.

Advertising
Advertising
Full View

വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന വാരിസുവിൽ പ്രഭു, ശരത്കുമാർ, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാർത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്-തെലുഗ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ നാളിലായിരിക്കും തിയറ്ററുകളിൽ റിലീസ് ചെയ്യുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News