പാവകളുടെ പ്രണയവും വിരഹവും പ്രമേയമാകുന്ന മ്യൂസിക് വീഡിയോയുമായി വിധു പ്രതാപ്

നമ്മുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ട് പോയവരുടെ ഓർമകളിലേക്ക് നമ്മളെ തിരിച്ചു കൊണ്ടുപോവുകയാണ് വീഡിയോ ഗാനം

Update: 2023-02-21 13:45 GMT
Advertising

പ്രണയമാസത്തിൽ വിരഹത്തിന്റെ നോവ് പറയുന്ന തമിഴ് മ്യൂസിക് വീഡിയോയുമായി ഗായകൻ വിധു പ്രതാപ്. 'മൗനങ്ങൾ പോതുമേ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ രണ്ടുപാവകൾ തമ്മിലുള്ള കാല്പനിക പ്രണയവും വേർപിരിയലുമാണ് വിഷയമാകുന്നത്.

ഹൃദയഹാരിയായ വരികളും ഈണവും ചേരുമ്പോൾ ഈ പ്രണയത്തിന്റെ ഫെബ്രുവരിയിൽ വിരഹത്തിന്റെ കഥ കൂടി പറയുകയാണ് മ്യുസിക്ക് വിഡിയോ. നമ്മുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ട് പോയവരുടെ ഓർമകളിലേക്ക് നമ്മളെ തിരിച്ചു കൊണ്ടുപോവുകയാണ് ഗാനം. മ്യൂസിക് വീഡിയോക്ക് മൂഹമാധ്യമങ്ങളിലും സംഗീത ആസ്വാദകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Full View

പാർത്ഥൻ മോഹൻ സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക് വിഡിയോയുടെ ആശയവും നിർമാണവും ദീപ്തി വിധുപ്രതാപാണ് നിർവഹിച്ചിരിക്കുന്നത്. ചാരു ഹരിഹരന്റെ വരികൾക്ക് സംഗീതം നൽകിയത് വിധുപ്രതാപും, റോണി റാഫേലും ചേർന്നാണ്. പ്രകാശ് റാണയാണ് വിഡിയോക്ക് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിട്ടുള്ളത്.


ഗിറ്റാർ: മിഥുൻ രാജു, അസ്സോസിയേറ്റ് ഡയറക്ടർ : അനൂപ് മോഹൻ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ അരുൺ ടി ശശി, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത് സൈന്തവ്, അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫർ : വിനീത് ശിവൻ, ജിത്തു ജോവൽ, ആഷിക് അൻസാർ ഷൈജ, ക്രിയേറ്റിവ് സപ്പോർട്ട് സ്വാതി സന്തോഷ്, ഗൗരി എസ്.പിള്ള.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News