'ആദ്യം ലഭിച്ച പ്രതിഫലം 500 രൂപ, ആദ്യ ഷോ വെളിച്ചം കണ്ടില്ല'; വെളിപ്പെടുത്തി വിദ്യാബാലൻ

നിലവിൽ ഷെർനി എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിദ്യ

Update: 2021-06-17 07:13 GMT
Editor : abs | By : Web Desk

തെന്നിന്ത്യയിൽ നിന്ന് ചേക്കേറി ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ നടിയാണ് വിദ്യാ ബാലൻ. ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കാവുന്ന താരത്തിനു വേണ്ടി മാത്രം നിരവധി സംവിധായകർ സ്ത്രീ കേന്ദ്രീകൃത കഥകളെഴുതിയിട്ടുണ്ട്. ഏകദേശം മൂന്നു കോടിയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് കേൾവി. എന്നാൽ ജീവിതത്തിൽ ആദ്യമായി തനിക്ക് കിട്ടിയ പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി.

സിനിമയ്‌ക്കോ ടിവി ഷോയ്‌ക്കോ ആയിരുന്നില്ല താരത്തിന്റെ ആദ്യ പ്രതിഫലം എന്നതാണ് കൗതുകകരം. മഹാരാഷ്ട്ര ടൂറിസം ഡിപ്പാർട്‌മെന്റിന്റെ പ്രൊമോഷണൽ ക്യാംപയ്‌നു വേണ്ടി അഭിനയിച്ച വേളയിലാണ് വിദ്യയ്ക്ക് ആദ്യം കൈയിൽ പണം കിട്ടിയത്. അഞ്ഞൂറു രൂപയായിരുന്നു അതെന്നും ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ അവർ പറഞ്ഞു.

Advertising
Advertising

'എന്റെ എക്കാലത്തെയും ആദ്യത്തെ ശമ്പളം 500 രൂപയാണ്. സ്റ്റേറ്റ് ടൂറിസം ക്യാംപയിന് വേണ്ടിയുള്ള പരസ്യചിത്രത്തിനായി ഞാനും ബന്ധുവും ഒരു സുഹൃത്തും കൂടിയാണ് പോയത്. എല്ലാവർക്കും അഞ്ഞൂറു രൂപ കിട്ടി' - വിദ്യ പറഞ്ഞു. ടിവി ഷോക്ക് വേണ്ടിയുള്ള ആദ്യ ഓഡീഷന് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പോയതെന്നും എന്നാൽ ആ ഷോ റിലീസ് ആയില്ലെന്നും നടി ഓർത്തെടുത്തു.

നിലവിൽ ഷെർനി എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിദ്യ. ജൂൺ 18ന് ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥയായാണ് നടി വേഷമിടുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News