മരണങ്ങളുടെ വ്യാപാരി; വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് 'ജവാൻ' ടീം

'അവനെ തടയാനായി ഒന്നുമില്ല.. അതോ ഇനി ഉണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് ഷാറൂഖ് ഖാൻ പോസ്റ്റർ പങ്കുവെച്ചത്

Update: 2023-07-24 15:52 GMT

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അറ്റ്‌ലിയുടെ ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ കഥാപാത്രമായെത്തുന്ന വിജയ് സേതുപതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തർ. മരണത്തിന്റെ വ്യാപാരി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ റിലീസായത്.

പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'അവനെ തടയാനായി ഒന്നുമില്ല.. അതോ ഇനി ഉണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് ഷാറൂഖ് ഖാൻ പോസ്റ്റർ പങ്കുവെച്ചത്. നേരത്തെ  പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പ്രിവ്യു വീഡിയോയും ആരാധകർക്കിടയിൽ തരഗമായിരുന്നു. ചിത്രം സെപ്റ്റംബർ ഏഴിന് റിലീസാകും.

Advertising
Advertising

നയൻതാരയാണ് ചിത്രത്തിലെ നായിക. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. പഠാൻ എന്ന വിജയചിത്രത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമാണ് ജവാൻ. 1000 കോടി ക്ലബിൽ ഇടംനേടിയ ആദ്യഹിന്ദി ചിത്രമെന്ന റെക്കോർഡ് പഠാൻ സ്വന്തമാക്കിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News