'വാരിസി'നായി വിജയ് വീണ്ടും പാടുന്നു

'രസിഗൻ' എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി ഗാനം ആലപിച്ചത്

Update: 2022-10-19 04:48 GMT
Advertising

ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം 'വാരിസ്'എന്ന ചിത്രത്തിൽ വിജയ് ഗാനം ആലപിക്കുന്നു. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം വിജയ് ആണ് പാടിയിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 'രസിഗൻ' എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി ഗാനം ആലപിക്കുന്നത്. പിന്നീട് 'ദേവ', 'പ്രിയമുദൻ', 'തുപ്പാക്കി', 'കത്തി', 'മാസ്റ്റർ', 'ബീസ്റ്റ്' തുടങ്ങിയ സിനിമകളിൽ വിജയ് പാടിയ ഗാനങ്ങൾ ഹിറ്റായിരുന്നു.

തമന്നയും വിജയും ആദ്യമായി ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ വാരിസിലെ പുതിയ ഗാനത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ ആപ്പ് ഡിസൈനറായിട്ടാണ് വിജയ് എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'. 2017-ൽ പുറത്തിറങ്ങിയ 'മെർസൽ' ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News