'മമ്മൂക്കയും ആ പേര് വിളിച്ചു...ഇനി അങ്ങനെ അറിയപ്പെടാൻ ആഗ്രഹം'; പേര് മാറ്റുന്നുവെന്ന് നടി വിൻസി അലോഷ്യസ്

മമ്മൂട്ടിയുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവെച്ചു.

Update: 2023-11-02 13:01 GMT

തന്റെ പേരുമാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്. Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. നടൻ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് വിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേര് മാറ്റിയിട്ടുണ്ട്.

ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്, ഇപ്പോൾ മമ്മൂട്ടിയും അങ്ങനെ വിളിച്ചു. ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് താരത്തിന്റെ പോസ്റ്റ്. മമ്മൂട്ടിയുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവെച്ചു. 

Advertising
Advertising

‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അത്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' വിൻസി കുറിച്ചു. 

അരുൺ ബോസ് സംവിധാനം ചെയ്യുന്ന "മാരിവില്ലിൻ ഗോപുരങ്ങൾ" എന്ന ചിത്രമാണ് വിൻസിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സ് നിർമിക്കുന്ന ചിത്രത്തിൽ ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഹിറ്റ്മേക്കർ വിദ്യാസാഗറാണ്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News