അന്ന് ദുൽഖറിന്‍റെ മടിയിലിരുന്ന് അപ്പു ലാലങ്കളിന്‍റെ ഡാൻസ് കാണുകയായിരുന്നു; പ്രണവിനെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്

Update: 2022-01-21 06:23 GMT

കാത്തിരിപ്പുകള്‍ക്ക് ശേഷം ഹൃദയം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായവരുടെ മക്കള്‍ ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ്, പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി, ശ്രീനിവാസന്‍റെ മകന്‍ വിനീത് തുടങ്ങിയവരാണ് ഹൃദയത്തിന്‍റെ 'ഹൃദയങ്ങള്‍'. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു നായിക. ഇപ്പോള്‍ പ്രണവിനെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ഹൃദയത്തിന്‍റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍.

പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്‍റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്‍റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍ കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്‍റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്‍റെ ഡാന്‍സ് കാണുകയായിരുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെക്കുറിച്ച് പറഞ്ഞത്.

പ്രണയം പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഹൃദയം. വിജയരാഘവന്‍, ജോണി ആന്‍റണി, അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മെരിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News