അല്ലല്ല ഇതു കോപ്പിയടി തന്നെയാണ്; ടോമിനെയും ജെറിയെയും അപ്പാടെ കോപ്പിയടിച്ച പുഷ്പരാജും ശ്രീവല്ലിയും

ടോം ആന്‍ഡ് ജെറിയിലെ ചില രംഗങ്ങളും പുഷ്പയിലെ സീനുകളും കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും പുഷ്പ ടോമിനെ കോപ്പിയടിച്ചതേല്ല എന്നു തോന്നിപ്പോകും

Update: 2022-02-18 06:20 GMT

സോഷ്യല്‍മീഡിയ തുറന്നാല്‍ അവിടെയെത്തും പുഷ്പരാജ്. പാട്ടായും ഡാന്‍സായും റീല്‍സുകളായുമെല്ലാം അല്ലു അര്‍ജ്ജുന്‍റെ പുഷ്പരാജ് ഇങ്ങനെ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. അല്ലുവിന്‍റെ ഡാന്‍സും ഡയലോഗുമെല്ലാം പല തരത്തില്‍ പല വീഡിയോകളായും ട്രോളുകളായുമെല്ലാം വൈറലായിട്ടുണ്ട്. എന്നാല്‍ പുഷ്പരാജിനും ശ്രീവല്ലിക്കും ലോക പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ടോമിന്‍റെയും ജെറിയുടെയും പല മാനറിസങ്ങള്‍ക്കും പുഷ്പയുമായി സാമ്യമുണ്ടെന്നാണ് ട്രോളന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertising
Advertising

ടോം ആന്‍ഡ് ജെറിയിലെ ചില രംഗങ്ങളും പുഷ്പയിലെ സീനുകളും കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും പുഷ്പ ടോമിനെ കോപ്പിയടിച്ചതേല്ല എന്നു തോന്നിപ്പോകും. ചില ഡാന്‍സ് സ്റ്റെപ്പുകളും മരം വെട്ടുന്നതും സിഗരറ്റ് വലിക്കുന്നതുപോലും അതേപോലെ ടോമും ജെറിയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പുഷ്പ സിനിമയിലെ രംഗങ്ങള്‍ ടോമും ജെറിയും ചെയ്താല്‍ എങ്ങനെയിരിക്കും എന്ന ടൈറ്റിലോടെയാണ് വീഡിയോ പുറത്തിറക്കിയതെങ്കിലും ടോമും ജെറിയും ഇതു കാലങ്ങള്‍ക്കു മുന്‍പേ ചെയ്തതല്ലേ എന്നേ ആരാധകര്‍ ചോദിക്കുകയുള്ളൂ. Edits MukeshG എന്ന അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അല്ലുവിന്‍റെ പുഷ്പ..പുഷ്പരാജ് എന്ന ഡയലോഗിനെ ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ. ഈയിടെ കേരള ബ്ലാസ്റ്റേഴ്സ് താരമായ എനെസ് സിപോവിച്ച് ചുവടുകള്‍ വച്ച് ഹിറ്റ് ഡയലോഗ് അനുകരിച്ചിരുന്നു. നിരവധി വിദേശികളാണ് അല്ലുവിന്‍റെ ഡാന്‍സ് നമ്പറിന് ചുവടുവച്ചത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News