തെരഞ്ഞെടുപ്പിലെ പ്രവാസി അജണ്ട അറിയാന്‍ പാർട്ടികളിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ

പ്രവാസി പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണികൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പ്രവാസലോകം ആവശ്യപ്പെടുന്നുണ്ട്

Update: 2021-03-09 02:36 GMT

കേരളം തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ തങ്ങളുടെ ജീവൽ പ്രശ്നങ്ങളോട് രാഷ്ട്രീയ പാർട്ടികൾ എന്തു നിലപാട് സ്വീകരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രവാസികൾ. പ്രവാസി പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണികൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പ്രവാസലോകം ആവശ്യപ്പെടുന്നുണ്ട്.

വിമാന യാത്രാനിരക്ക് ഉൾപ്പെടെയുള്ളവയായിരുന്നു മുൻകാലങ്ങളിൽ ഏറ്റവും വലിയ പ്രവാസി പ്രശ്നങ്ങളായി ഉന്നയിക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധിയോടെ പക്ഷെ, ചിത്രം മാറി. തൊഴിൽപരമായ അനിശ്ചിതത്വവും ജീവിത പ്രശ്നങ്ങളുംമൂലം വലയുകയാണ് സാധാരണ പ്രവാസികൾ. തെരഞ്ഞെടുപ്പു വേളയിൽ പാർട്ടികൾ ഇത്തരം വിഷയങ്ങളിൽ എത്രമാത്രം താൽപര്യമെടുക്കും എന്നും അവർ ഉറ്റുനോക്കുന്നു

Full View
Tags:    

Similar News