സൗദിയില്‍ ആശ്രിത ലെവി അടക്കുന്നതിന് ഇളവ്

തവണകളായി അടക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇളവ് ആലോചിക്കുന്നത്.

Update: 2021-01-01 01:57 GMT
Advertising

രാജ്യത്ത് ആശ്രിത ലെവി അടക്കുന്നതിന് സാവകാശം അനുവദിക്കുന്നത് പരിഗണനയിലെന്ന് സൗദി മന്ത്രാലയം. വിദേശി ജീവനക്കാരുടെ ആശ്രിതര്‍ക്കേര്‍പ്പെടുത്തിയ ലെവി തവണകളായി അടക്കുന്നതിനാണ് മന്ത്രാലയം ഇളവ് അനുവദിക്കുക. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

രാജ്യത്തെ വിദേശി ജീവനക്കാരുടെ ആശ്രിത ലെവി ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. വര്‍ധിച്ച തുക അടക്കുന്നതിന് ആളുകള്‍ക്ക് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സാവകാശം അനുവദിക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആലോചന തുടങ്ങിയത്. ഒരു വര്‍ഷത്തെ ആശ്രിത ലെവി തവണകളായി അടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് പദ്ധതിയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ വീതം നാല് തവണകളായോ അല്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണകളായോ തുക അടുക്കുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക.

Full View

രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച തൊഴില്‍ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ആശ്രിത ലെവിയിലും സാവകാശം അനുവദിക്കുന്നത്. വിദേശി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനും പകരം തൊഴില്‍ കരാറുകള്‍ മാത്രമാക്കി ചുരുക്കുന്നതിനും മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. അടുത്ത മാര്‍ച്ച് മുതല്‍ പ്രസ്തുത നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ആശ്രിത ലെവിയിലും ഇളവ് അനുവദിക്കുന്നത്.

Tags:    

Similar News