ബജറ്റ് അവതരണം തുടങ്ങി; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത് പഞ്ചാബില്‍ നിന്നുള്ള എം.പിമാര്‍

Update: 2021-02-01 05:42 GMT

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. നിര്‍മ്മലാ സീതാരാമന്‍ മൂന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. അകാലിദള്‍, ആപ് എംപിമാരും പ്രതിഷേധിച്ചു.

Advertising
Advertising

രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്. കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News