ഒരേ പ്രായത്തിലുള്ളവർ വ്യത്യസ്ത രൂപത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്? യഥാർഥ കാരണം വെളിപ്പെടുത്തി ഡോക്ടർ

പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യം നിലനിർത്തുക എന്നത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലോ ശരീരഭാരം നിയന്ത്രിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല

Update: 2026-10-24 04:18 GMT

ഒരേ പ്രായമുള്ള രണ്ട് വ്യക്തികൾ ഒരേപോലെയുള്ള ജീവിതശൈലി പിന്തുടർന്നാലും അവരുടെ ശരീരഘടനയിലും വാർധക്യത്തിന്റെ ലക്ഷണങ്ങളിലും വലിയ വ്യത്യാസങ്ങൾ കാണാറുണ്ട്. ഇതിന് കാരണം പലപ്പോഴും ജനിതക ഘടകങ്ങളാണെന്ന് കരുതപ്പെടാറുണ്ടെങ്കിലും, യഥാർഥ കാരണം ശരീരത്തിലെ പേശികളുടെ അളവും അവയുടെ കരുത്തുമാണെന്ന് ആരോഗ്യവിദഗ്ധർ. യുഎസ് ബോർഡ് സർട്ടിഫൈഡ് ഓങ്കോളജിസ്റ്റായ ഡോ. രവി കെ. ഗുപ്തയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വിശദീകരിച്ചത്.

വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുകയും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും ചെയ്യുന്ന ഒരേ പ്രായത്തിലുള്ള സാധാരണക്കാരിൽ പോലും ബാഹ്യരൂപത്തിലും ശാരീരികക്ഷമതയിലും പ്രകടമായ അന്തരമുണ്ടാകാറുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യത്യാസങ്ങൾ പ്രധാനമായും ശരീരത്തിലെ മസിൽ മാസിന്റെ അളവിലെ വ്യത്യാസം മൂലമാണ് സംഭവിക്കുന്നത്. എന്നാൽ ആളുകൾ ഇതിനെ വെറും ജനിതക പ്രത്യേകതയായി നിസാരവൽക്കരിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

30 വയസിന് ശേഷം സംഭവിക്കുന്നത്

30 വയസ് പിന്നിടുന്നതോടെ മനുഷ്യശരീരത്തിലെ പേശികളുടെ അളവ് സ്വാഭാവികമായി കുറയാൻ തുടങ്ങുന്നു. അതിനാൽ ഈ പ്രായം മുതൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമവും സ്‌ട്രെങ്ത് ട്രെയിനിങ്ങും (ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ) അത്യന്താപേക്ഷിതമാണെന്ന് ഡോ. ഗുപ്ത ഓർമിപ്പിക്കുന്നു. പേശീബലം എന്നത് കേവലം ശരീരത്തിന്റെ സൗന്ദര്യത്തിനോ പേശികളുടെ വലിപ്പത്തിനോ മാത്രമുള്ളതല്ല. ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി ചെയ്യുന്നതിനും ശരീരത്തിന്റെ സ്ഥിരതയും ചലനശേഷിയും നിലനിർത്തുന്നതിനും അസ്ഥിപേശികൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.

പേശികൾ കുറയുമ്പോഴുള്ള അപകടങ്ങൾ

ശരീരത്തിൽ പേശികളുടെ അളവ് കുറയുന്നത് വാർധക്യകാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. പേശീബലം കുറയുമ്പോൾ അസ്ഥികൾ ദുർബലമാവുകയും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പ്രായമാകുമ്പോൾ വീഴാനുള്ള സാധ്യത വർധിപ്പിക്കുകയും ചലനശേഷിയെ ബാധിക്കുകയും ചെയ്യും.

പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യം നിലനിർത്തുക എന്നത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലോ ശരീരഭാരം നിയന്ത്രിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് ഡോ. ഗുപ്ത വ്യക്തമാക്കുന്നു. വാർധക്യത്തിലും പരാശ്രയമില്ലാതെ സജീവമായി ജീവിക്കാൻ പേശികളുടെ അളവും കരുത്തും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News