സ്പാനിഷ് ലീഗില്‍ ബാഴ്സക്ക് സമനില; ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ കരുത്തില്‍ യുവന്‍റസിന്  വിജയം 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം

Update: 2018-09-24 02:35 GMT
Advertising

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് സമനില. ജിറോണയാണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവന്‍റസ് അഞ്ചാം ജയം നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ജയം കണ്ടപ്പോള്‍ ചെല്‍സി സമനിലയില്‍ കുരുങ്ങി.

Full View

ലീഗില്‍ ലയണല്‍ മെസിയുടെ അഞ്ചാം ഗോളോടെ ബാഴ്സലോണ മുന്നിലെത്തി. എന്നാല്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ബാഴ്സ സെന്‍റര്‍ബാക്ക് ലെങ്ക്‌ലെറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ ജിറോണ പോരാട്ടം മുറുക്കി. സ്റ്റുവാനിയുടെ ഇരട്ടഗോള്‍ അവരെ മുന്നിലെത്തിച്ചു. ജെറാര്‍ഡ് പീക്വെയുടെ ഗോളിലാണ് ബാഴ്സ സമനില പിടിച്ചത്.

Full View

ഇറ്റാലിയന്‍ ലീഗില്‍ ഫ്രൊസിനോണിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോക്കൊപ്പം ബെര്‍ണര്‍ഡെസ്കിയും ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണല്‍ പരാജയപ്പെടുത്തി.

Tags:    

Similar News