റെക്കോര്‍ഡ് പ്രകടനവുമായി റൊണാള്‍ഡോയും യുവന്റസും
സീരി ‘എ’യില്‍ യുവന്റസിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സാംദോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു.
ഇറ്റാലിയന്‍ സീരി 'എ'യില്‍ യുവന്റസിന്റെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സാംദോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ട് ഗോളുകളും നേടിയത്. ഫാബിയോ ക്വാഗിയറെല്ലയാണ് സാംദോറിയക്കായി ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാനം സാംദോറിയ ഗോള്‍ കണ്ടെത്തിയെങ്കിലും ‘വാര്‍’ യുവന്റസിനെ തുണച്ചു. കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ റൊണാള്‍ഡോ ഗോളടിച്ചു. 65ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ഇതോടെ സീരി എയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാവാന്‍ റൊണാള്‍ഡോക്കായി.
🇵🇹 @Cristiano Ronaldo in @SerieA_TIM this season:
— SPORF (@Sporf) December 29, 2018
🏟 19 Games
⚽️ 14 Goals
🎯 5 Assists
📈 Top goalscorer in @SerieA_TIM.
🇵🇹 Highest scoring Portuguese player in a Serie A season.
⚫️⚪️ Scored @JuventusFC’s 100th goal in 2018 in all competitions.
👑 Scores wherever he goes. pic.twitter.com/7tMlvGVmfl
19 മത്സരങ്ങളില്‍ നിന്നാണ് താരം പതിനാല് ഗോളുകള്‍ കണ്ടെത്തുന്നത്. ഇവിടെ അഞ്ച് അസിസ്റ്റുകളും താരത്തിന്റെ ബൂട്ടില്‍ നിന്ന് എത്തിയിരുന്നു. സീരി എയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പോര്‍ച്ചുഗല്‍ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലായി. മറികടന്നത് റൂയി ബാരോസിനെ. 1988-89 സീസണില്‍ യുവന്റസ് കുപ്പായത്തില്‍ തന്നെയായിരുന്നു റൂയിയുടെ നേട്ടവും. 2018ല്‍ യുവന്റസ് നേടുന്ന 100ാമത്തെ ഗോളും( എല്ലാ മത്സരങ്ങളില്‍ നിന്നും) റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായി എന്നതും മറ്റൊരു പ്രത്യേകതയാണ്.
#CristianoRonaldo's Goal ⚽🔥
— Shibashish Chatterjee (@truthserum07) December 29, 2018
Clinical Finish 🎯👌🏻#FinoAllaFine #ForzaJuve #JuveSamp #CR7 #CR7JUVE #GOAT🐐 #Juventus pic.twitter.com/uUuxze555A
അതേസമയം യുവന്റസിനും ഇത് റെക്കോര്‍ഡ് നേട്ടമാണ്. സീസണില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത യുവന്റസ് 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി യപ്പോള്‍ 53 പോയിന്റാണ് നേടിയത്. ലീഗില്‍ ഇതുവരെ 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആരും ഇത്രയും പോയിന്റ് സ്വന്തമാക്കിയിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാള്‍ 12 പോയിന്റിന്റെ വ്യത്യാസമുണ്ട് യുവന്റസിന്. യുവന്‍റസിന്‍റെ 19ല്‍ 17 മത്സരങ്ങളിലും ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുമായി ഇന്റര്‍മിലാനാണ് മൂന്നാം സ്ഥാനത്ത്.