ഗ്ലാമര്‍ പോരാട്ടത്തില്‍ ആഴ്‌സണല്‍ തവിടുപൊടി; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെ തോല്‍പിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ലിവര്‍പൂളും ആഴ്‌സണലും തമ്മിലെ മത്സരത്തില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെ തോല്‍പിച്ചത്. ഗോളടി തുടങ്ങിയത് ആഴ്സണലാണെങ്കിലും ഒന്നിലൊതുങ്ങാനായിരുന്നു വിധി. ലിവര്‍പൂളിനായി റോബര്‍ട്ടോ ഫിര്‍മിന്യോ ഹാട്രിക്ക് തികച്ചപ്പോള്‍ സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. അയിന്‍സ്ലി മെയിറ്റ്‌ലാന്‍ഡാണ് ആഴ്‌സണലിനായി ആശ്വസ ഗോള്‍ കണ്ടെത്തിയത്.
ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ 9 പോയിന്റിന്റെ വ്യത്യാസമുണ്ട് ലിവര്‍പൂളിന്. 38 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ്. പതിനൊന്നാം മിനുറ്റില്‍ ആഴ്‌സണല്‍ മുന്നിലെത്തിയെങ്കിലും 14ാം മിനുറ്റില്‍ ഫിര്‍മിന്യോയിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. രണ്ട് മിനുറ്റിന് അപ്പുറം ഫിര്‍മിന്യോ ലീഡുയര്‍ത്തി. 32ാം മിനുറ്റില്‍ മാനെ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു.
ഒന്നാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സലാഹ് ടീമിനെ വിജയതീരത്ത് എത്തിച്ചു. 65ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിര്‍മിന്യോ ഹാട്രിക്കും ടീമിന് വിജയവും സമ്മാനിച്ചു.