വിസ്മയിപ്പിക്കുന്ന ആ കാല്‍പ്പന്തു കളിക്കാരനെ തേടി ഐ.എസ്.എല്ലില്‍ നിന്നും ക്ഷണം 

ഒരു പ്രാദേശിക മത്സരത്തിൽ പന്തു തട്ടുന്ന വെെശാഖിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു

Update: 2019-01-23 06:30 GMT

തന്റെ കാൽപ്പന്തു കളിയിലൂടെ ഏവരേയും വിസ്മയിപ്പിച്ച പേരാമ്പ്രക്കാരൻ വെെശാഖിന് ഐ.എസ്.എല്ലിൽ നിന്നും വിളി. ഒറ്റക്കാലിൽ നിന്നു കൊണ്ട് ഫുട്ബോളിൽ മിന്നും പ്രകടനം കാഴ്ച്ച വെക്കുന്ന വെെശാഖിന് നോർത്ത് ഈസ്റ്റ് യുണെെറ്റഡ് ടീമിനൊപ്പം സമയം ചെലവിടാന്‍ പരിശീലകൻ എൽകോ ഷറ്റോരിയാണ് ക്ഷണിച്ചിരിക്കുന്നത്. ഒരു പ്രാദേശിക മത്സരത്തിലെ വെെശാഖിന്റെ കളി കണ്ടാണ് വെെശാഖിനെ തേടി ഷറ്റോരിയുടെ വിളിയെത്തിയത്. കൂടെ വെെശാഖ് പന്തു തട്ടുന്ന വീഡിയോയും അദ്ദേഹം ഷെയർ ചെയ്തു.

നേരത്തെ, ഒരു പ്രാദേശിക മത്സരത്തിൽ പന്തു തട്ടുന്ന വെെശാഖിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതു ഏറ്റു പിടിച്ച ഷറ്റോരി, ഇത് വല്ലാത്തൊരു കാഴ്ച്ചയാണെന്നും, സമർപ്പണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളമാണിതെന്നും കുറിച്ചു. വെെശാഖിന്റെ അതിശയകരമായ പ്രകടനത്തിനു മുന്നിൽ വീണു പോയ കോച്ച്, തന്റെ ടീമിനൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

Advertising
Advertising

Full View

സ്കൂൾ കാലം മുതൽ ഫുട്ബോൾ രക്തത്തിൽ അലിഞ്ഞു ചേർന്ന വെെശാഖിന്, എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത്, ഒരു ബസ് അപകടത്തിലാണ് തന്റെ കാൽ നഷ്ടമാകുന്നത്. ഫുട്ബോൾ സെലക്ഷനു വേണ്ടിയുള്ള യാത്രക്കിടെയായിരുന്നു അപകടം നടന്നത്. എന്നാൽ സ്വപ്നങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ വെെശാഖ് ഒരുക്കമല്ലായിരുന്നു. കളിക്കളത്തിലെ കൂട്ടുക്കാരും പിന്തുണ നൽകിയപ്പോൾ, കളത്തിലറങ്ങാതിരിക്കാന്‍ വെെശാഖിന് ആകുമായിരുന്നില്ല.

Tags:    

Similar News