അ​ഗ്യൂറോയുടെ ഹാട്രിക് മികവിൽ ആഴ്സണലിനെതിരെ സിറ്റിക്ക് ആധികാരിക ജയം

മത്സരം തുടങ്ങി 48 സെക്കറ്റിനുള്ളിൽ ആഴ്സണൽ വലകുലുക്കി അഗ്യൂറോയാണ് തുടങ്ങിയത്

Update: 2019-02-03 18:43 GMT

സിറ്റിയുടെ ഗോളടി യന്ത്രം അഗ്യൂറോയുടെ മിന്നും പ്രകടനത്തില്‍ വമ്പന്മാരായ ആഴ്സണലിനെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയമായി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

മത്സരം തുടങ്ങി 48 സെക്കറ്റിനുള്ളിൽ ആഴ്സണൽ വലകുലുക്കി സിറ്റി തുടങ്ങി. 11ാം മിനിറ്റിൽ കാസിയേൽനി ആഴ്സണലിനായി സമനില ഗോള്‍ സ്വന്തമാക്കി. പന്തിൽ ആധിപത്യം മുഴുവൻ സിറ്റിക്ക് തന്നെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവസരങ്ങൾ ഒരുക്കാനും സിറ്റിക്കായി. അങ്ങനെ ആദ്യപാതം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അഗ്യൂറോ വീണ്ടും സിറ്റിക്ക് ലീഡ് നൽകി. സിറ്റിയുടെ മനോഹരമായ നീക്കത്തിനൊടുവിൽ കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ ഈ അർജന്റീനിയൻ താരത്തിന്.

Advertising
Advertising

Full View

രണ്ടാം പാദത്തിലും കളി മുഴുവൻ സിറ്റിയുടെ കാലുകളിലായിരുന്നു. മനോഹര നീക്കങ്ങളാൽ ഇരു വിങ്ങിലൂടെയും നിരന്തരം അക്രമിച്ച് കളിച്ചു സിറ്റി. വൈകാതെ മത്സരത്തിന്റെ 61ാം മിനിറ്റിൽ അഗ്യൂറോ തന്റെ ഹാട്രിക് ഗോളും തികച്ചു.

നിലവില്‍ 25 മത്സരങ്ങളില്‍ നിന്നും 59 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടായി കുറക്കാന്‍ ഈ വിജയത്തോടെ സിറ്റിക്ക് സാധിച്ചു. എന്നാല്‍ ചെവ്വാഴ്ച്ച വെസ്റ്റ്ഹാമിനെതിരെയാണ് ലിവര്‍പൂളിന്‍റെ മത്സരം.

പരാജയത്തോടെ ആഴ്സണൽ ആറാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. യുണൈറ്റഡ് നേരത്തെ ലെസ്റ്റർ സിറ്റിയുമായി ജയിച്ച് അഞ്ചാം സ്ഥാനം പിടിച്ചടക്കിയിരുന്നു. നിലവിൽ 25 മത്സരത്തിൽ നിന്നും 47 പോയന്റുമായി ആറാം സ്ഥാനത്താണ് ആഴ്സണൽ.

Tags:    

Similar News