കോച്ചും ടീമും ഏതുമാകട്ടെ; റെക്കോര്‍ഡുകള്‍ റൊണാള്‍ഡോ കൈപ്പിടിയില്‍ ഒതുക്കിയിരിക്കും

ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനം നേടിയതോടെ സോഷ്യൽ മീഡിയയില്‍ അത് ആഘോഷമാക്കുകയാണ് ആരാധകര്‍

Update: 2019-02-03 13:12 GMT

പാര്‍മക്കെതിരെ നേടിയ ഇരട്ട ഗോളിന്റെ മികവിൽ റൊണാൾഡോ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നു. നിലവില്‍ ഇറ്റാലിയന്‍ ലീഗ് ടോപ് സ്കോററായി മുന്നേറുകയാണ് താരം. ഗോൾ വേട്ടയിൽ റൊണാള്‍ഡോ ഒന്നാം സ്ഥാനം നേടിയതോടെ സോഷ്യൽ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍.

ഗോൾമഴ പെയ്ത മത്സരത്തിൽ ഇരട്ടഗോൾ നേടിയെങ്കിലും യുവന്റസിന് ജയിക്കാനായില്ല. അവസാന നിമിഷത്തെ ഗോളിൽ പാര്‍മ സമനില പിടിക്കുകയായിരുന്നു.

Advertising
Advertising

മത്സരഫലം യുവന്റസിന് അനുകൂലമല്ലെങ്കിലും ഇരട്ടഗോളോടെ ലീഗിൽ 17
ഗോൾ നേടി ഗോൾ വേട്ടയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ 33കാരൻ. അറ് ഗോളുകൾക്ക് വഴി ഒരുക്കിയതിന് പിന്നിലും റൊണാൾഡോയുടെ കാലുകളായിരുന്നു.

Tags:    

Similar News