സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനിലയോടെ തുടക്കം

‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തില‍ാണ് കേരളം സമനില വഴങ്ങിയത്

Update: 2019-02-04 10:15 GMT

സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് സമനിലയോടെ തുടക്കം. തെലങ്കാനയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.

‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തില‍ാണ് കേരളം സമനില വഴങ്ങിയത്. കേരളം ഗോളടിക്കാൻ മറന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് ടീം തുലച്ചത്.

ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കേരളത്തിന് നിർണായകമാവും. മറ്റെന്നാള്‍ പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. തെലങ്കാന, പോണ്ടിച്ചേരി, സർവീസസ് എന്നിവയാണ് ‘ദക്ഷിണ മേഖല ബി’
ഗ്രൂപ്പിൽ കേരളത്തോടൊപ്പം ഉള്ളത്.

Tags:    

Similar News