ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് വെസ്റ്റ്ഹാം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വീണ്ടും സമനില. വെസ്റ്റ്ഹാമാണ് ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളിനെ 1-1ന് സമനിലയില്‍ തളച്ചത്.
Update: 2019-02-05 04:29 GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനിലപ്പൂട്ട്. വെസ്റ്റ്ഹാമാണ് ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളിനെ 1-1 എന്ന സമനില ഗോളില്‍ തളച്ചത്. സാദിയോ മാനെയിലൂടെ 22ാം മിനുട്ടില്‍ മുന്നിലെത്തിയെങ്കിലും 6 മിനുട്ടിനകം വെസ്റ്റ്ഹാം തിരിച്ചടിച്ചു. മിഖായല്‍ അന്റോണിയോ ആണ് ഗോള്‍ നേടിയത്. അതേസമയം ഇന്ന് സമനിലയിലായെങ്കിലും 62 പോയിന്റുമായി 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂള്‍ തന്നെയാണ് ഒന്നാമത്. 59 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 57 പോയിന്റുള്ള ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.