ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഗോര്‍ഡന്‍ ബാങ്ക്സ് അന്തരിച്ചു
ചരിത്രത്തിലെ എക്കാലത്തേയും ഗോള്‍കീപ്പര്‍മാരിലൊരാളായി അറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഗോര്‍ഡന്‍ ബാങ്ക്സ് അന്തരിച്ചു.
ചരിത്രത്തിലെ എക്കാലത്തേയും ഗോള്‍കീപ്പര്‍മാരിലൊരാളായി അറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഗോര്‍ഡന്‍ ബാങ്ക്സ് അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു താരം. ലെവ് യാഷിന്‍, ദിനോ സോഫ് എന്നിവര്‍ക്കൊപ്പം ലോകത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പമാരില്‍ ഒരാളാണ് ബാങ്ക്‌സിനെ കണക്കാക്കുന്നത്.
Once a champion, always a champion 🦁🏆
— FIFA World Cup (@FIFAWorldCup) February 12, 2019
We are deeply sorry to hear of the death of @England World Cup winner @thegordonbanks.
He was one of the game's greatest goalkeepers, a provider of stunning World Cup memories & a gentleman.
Our thoughts are with his family & friends. pic.twitter.com/tsD4c71Ixt
ഇംഗ്ലണ്ടിന് ഒരേയൊരു ലോകകപ്പ് ഫുട്‌ബോള്‍ കിരടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു താരം. 1970ലെ ലോകകപ്പാണ് ബാങ്ക്‌സിനെ ലോക ശ്രദ്ധയിലെത്തിച്ചത്. ഗോളെന്നുറച്ച ഹെഡര്‍ ബാങ്ക്‌സ് തട്ടിയകറ്റിയപ്പോള്‍ പെലെയോടൊപ്പം ലോകവും അദ്ഭുതപ്പെട്ടിരുന്നു. നൂറ്റാണ്ടിന്റെ സേവ് എന്നാണ് ബാങ്ക്‌സിന്റെ ആ അത്ഭുത പ്രകടനം വാഴ്ത്തപ്പെടുന്നത്. ലെസ്റ്ററിന് പുറമെ, സ്റ്റോക്ക് സിറ്റിക്കും വേണ്ടിയും കളിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 73 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞു.