ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിനും ടോട്ടനത്തിനും ജയം

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. രണ്ടാംപകുതിയിലെ മിന്നും പ്രകടനമാണ് ടോട്ടന്നത്തിന് ജയമൊരുക്കിയത്.

Update: 2019-02-14 02:22 GMT

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടനത്തിനും ജയം. റയല്‍ അയാക്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരിം ബെന്‍സിമയും മാര്‍ക്കോ അസന്‍സിയോയുമാണ് റയലിനായി ഗോള്‍ നേടിയത്.

Full View

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. രണ്ടാംപകുതിയിലെ മിന്നും പ്രകടനമാണ് ടോട്ടന്നത്തിന് ജയമൊരുക്കിയത്. സണ്‍ ഹ്യൂങ് മിന്‍(47'), യാന്‍ വെര്‍ട്ടോങ്ങന്‍(83'), ഫെര്‍ണാണ്ടോ യോറന്റെ(86') എന്നിവരുടെ വകയായിരുന്നു ഗോള്‍.

എണ്‍പത്തിയേഴാം മിനുറ്റില്‍ വാറിന്റെ(വീഡിയോ അിസിസ്റ്റന്റ് റഫറി) സഹായത്തില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കിയാണ് റയല്‍ മാഡ്രിഡ് അയാക്‌സിനെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മറികടന്നത്. മാര്‍ക്കോ അസന്‍സിയോയുടെ വകയായിരുന്നു പെനല്‍റ്റി ബോക്‌സ്. റയല്‍ മാഡ്രിഡിനുവേണ്ടി 600ആം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മഞ്ഞക്കാര്‍ഡ് കണ്ടത് തിരിച്ചടിയായി. ഇതോടെ അയാക്‌സിനെതിരായ രണ്ടാം പാദ മത്സരത്തില്‍ റാമോസിന് പുറത്തിറക്കേണ്ടി വരും.

Full View
Tags:    

Similar News