ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന് 

ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍.

Update: 2019-03-01 02:20 GMT

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

നിരാശയുടെ പടുകുഴിയില്‍ മുങ്ങി താണു പോയ ഒരു സീസണ്‍ , താരങ്ങളും കാണികളും കൈവിട്ട ടീം, ഈ ടീമിന് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല, കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ സ്ഥാനത്ത് നിന്നും ഭിക്ഷാംദേഹിയിലേക്കുള്ള സഞ്ചാരമായിരുന്നു ഐ.എസ്.എല്‍ അഞ്ചാം പതിപ്പ്.

കഴിഞ്ഞ കാലത്തിന്റെ മേധാവിത്വം ബ്ലാസ്റ്റേഴ്സിനിന്നില്ല, നിരാശാജനകമായ ഒരു സീസണ്‍ അവസാനിക്കുമ്പോള്‍ രണ്ടു ജയങ്ങളും എട്ടു സമനിലകളും ഏഴുപരാജയങ്ങളുമാണ് സമ്പാദ്യം. പോയിന്റ് പട്ടികയിലാകട്ടെ പിന്നില്‍ നിന്ന് രണ്ടാമതും. തങ്ങളുടെ ശനിദശയുടെ അവസാനമെങ്കിലും ഒന്ന് പുഞ്ചിരിക്കാന്‍ കഴിയണമെന്ന ആഗ്രഹത്തോടെയാവും അവരിന്ന് കളത്തിലിറങ്ങുക.

അവസാന മത്സരത്തിലെ എതിരാളികളാവട്ടെ ഇതിനോടകം സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും.

Tags:    

Similar News