ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ 

ആദ്യ കളിയില്‍ കൊച്ചിയില്‍ വെച്ചേറ്റ തോല്‍വിക്ക് മുംബൈയില്‍ കടം വീട്ടുകയാവും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം

Update: 2019-12-05 02:47 GMT

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്.സിയെ നേരിടും. ആദ്യ കളിയില്‍ കൊച്ചിയില്‍ വെച്ചേറ്റ തോല്‍വിക്ക് മുംബൈയില്‍ പകരം വീട്ടുകയാകും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ അവസാനനിമിഷം ഗോള്‍ വഴങ്ങുന്ന പ്രതിരോധ ദൗര്‍ബല്യം മറികടക്കാതെ ബ്ലാസ്‌റ്റേഴ്‌സിന് യാതൊരു സാധ്യതയുമില്ല.

കഴിഞ്ഞ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം ഗോള്‍ വഴങ്ങിയാണ് എഫ്.സി ഗോവയോട് ജയിക്കാമായിരുന്ന മത്സരം സമനിലയിലാക്കിയത്. പത്തുപേരുമായി കളിച്ച ഗോവ പരിക്ക് സമയത്തിന്റെ അഞ്ചാം മിനുറ്റിലായിരുന്നു സമനില ഗോള്‍ കണ്ടെത്തിയത്. ജിങ്കന്റേയും ജെയ്‌റോയുടേയും അഭാവം ടീമിനെ വലക്കുന്നുണ്ട്.

Advertising
Advertising

ये भी पà¥�ें- പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്സ്, തോല്‍വി ഒരു ഗോളിന്

ഈ കളിയിലും 4-4-2 ഫോര്‍മേഷനിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. ഗോളടിക്കുന്നതിനൊപ്പം പ്രതിരോധം ഗോള്‍ വഴങ്ങാതിരിക്കുകയും കൂടി ചെയ്താലേ കേരളത്തിന്റെ എന്തെങ്കിലും സാധ്യതയുള്ളൂ.

ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ച മുംബൈക്ക് പിന്നീട് ജയിക്കാനായിട്ടില്ല. അഞ്ചും ആറും പോയിന്റുമായി ടേബിളില്‍ യഥാക്രമം എട്ടും ഏഴും സ്ഥാനത്ത് നിലയുറപ്പിച്ചവരാണ് ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും. ഇതുവരെ ഒരു ജയം മാത്രം നേടിയവര്‍. ജയത്തോടെ പോയിന്റ് ടേബിളില്‍ മുന്നേറിയാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകൂ.

Tags:    

Similar News