സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ‍്രിഡിന്; 120 മിനിറ്റ് നീണ്ട കളിയില്‍ റെഡ് കാര്‍ഡ് വാങ്ങിയിട്ടും റയലിനെ തുണച്ചത് ഗോളിയുടെ പ്രകടനം
ജിദ്ദയില്‍ നടന്ന മത്സരത്തിലെ കിരീട നേട്ടതോടെ റയലിന്റെ സ്പാനിഷ് കിരീട നേട്ടം പതിനൊന്നായി
ആവേശപ്പോരിനൊടുവിലെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം റയൽ മാഡ്രിഡിന്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡിനെ റയൽ മഡ്രീഡ് തോൽപ്പിച്ചത്. ഗോളികളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജിദ്ദയിലെ പുല്‍മൈതാനത്ത് റയല്‍ നേടിയത് പതിനൊന്നാമത്തെ സ്പാനിഷ് സൂപ്പര്‍ കോപ്പയാണിത്
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മഡ്രീഡിലെ ബദ്ധവൈരികളായ റയൽ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും ഏറ്റുമുട്ടിയത്. നിശ്ചിതസമയത്തിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായിരുന്നില്ല. ഇരു ടീമുകളുടേയും ഗോളിമാര്‍ വലകാത്തതോടെ മികച്ച അവസരങ്ങളും ലക്ഷ്യം കണ്ടില്ല.
ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. നൂറ്റിപ്പതിനഞ്ചാം മിനിറ്റില്‍ അത്‌ലറ്റികോ താരം അല്‍വോറോ മൊറോട്ടയുടെ പോസ്റ്റിലേക്കുള്ള കുതിപ്പ് തടയാന്‍ ഫൌള്‍ ചെയ്തതിന് റയലിന്റെ ഫെഡറികോ വെല്‍വെര്‍ദെ ചുകപ്പു കാര്‍ഡ് വാങ്ങി പുറത്ത് പോയി. ഒമ്പത് പേരുമായി കളി തുടര്‍ന്ന റയലിനായിരുന്നു കളിക്കൊടുവില്‍ ഭാഗ്യം. എന്നാല്‍ കളി എക്സ്ട്രാ ടൈമും കടന്ന് പെനാള്‍ട്ടിയിലെത്തി. പെനാള്‍ട്ടിയിലും റയലിന്റെ ഗോളി തിബോട് കോർട്ടോയിസ് പ്രതിരോധ കോട്ട തീര്‍ത്തു.
എന്നാല്‍ അത്‌ലറ്റികോയുടെ ഗോളിക്ക് ഒന്നു പോലും തടയാനായില്ല. റയലിന് വേണ്ടി ഡാനി കർവാജൽ, റോഡ്രിഗോ, ലുക മോഡ്രിക്, സെർജിയോ റമോസ് എന്നിവർ റയലിന് വേണ്ടി ഗോൾ നേടിയപ്പോൾ അത്‌ലറ്റികോ മഡ്രീഡിന് കീറെൻ ട്രിപ്പിയേർ മാത്രമാണ് സ്‌കോർ ചെയ്തത്.
അത്‌ലറ്റികോ മഡ്രീഡിനെതിരെ ഒന്നിനെതിരെ നാലു ഗോളുകളും റയല്‍ വലയിലെത്തിച്ചു. ഇതോടെ ജിദ്ദയിലെ അറുപതിനായിരം കാണികളെ സാക്ഷി നിര്‍ത്തി സ്പാനിഷ് സീസണിലെ ആദ്യ കിരീടം റയലിന്.
ആദ്യ മത്സരത്തില്‍ കഴിഞ്ഞ മത്സരത്തിലെ ചാമ്പ്യന്മാരായ ബാഴ്സയെ തകര്‍ത്താണ് അത്‍ലറ്റികോ ഫൈനലില്‍ കടന്നത്. റയല്‍ കോച്ച് സിനദിന്‍ സിദാന്റെ തന്ത്രങ്ങളോടെ രണ്ടാം പാതിയില്‍ കളി ആവേശത്തിലായിരുന്നു. പെനാള്‍ട്ടിയില്‍ പന്തുകള്‍ ലക്ഷ്യത്തിലെത്തിക്കുമ്പോഴും ശാന്തനായിരുന്നു അദ്ദേഹം.