യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി

Update: 2021-04-22 10:27 GMT
Editor : ijas

യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ ഇ.ഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ.ഡി ഓഫീസിലാണ് ഹാജരായത്. കത്വ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കഴമ്പില്ലെന്നും എന്തിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും സി കെ സുബൈർ പറഞ്ഞു. ഫണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു സി.കെ സുബൈറിനോട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.

കത്വ ഫണ്ട് തിരിമറിയിൽ സി.കെ സുബൈർ, പി.കെ ഫിറോസ് എന്നിവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ അന്വേഷണം. ഡല്‍ഹിയില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം സുബൈര്‍ ഫെബ്രുവരിയില്‍ രാജി വച്ചിരുന്നു. യൂത്ത് ലീഗ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ കത്വ-ഉന്നാവോ ഫണ്ട് പിരിവ് വിവാദവുമായി രാജിക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Editor - ijas

contributor

Similar News