ദേശാഭിമാനത്തിന്റെ നിറവില്‍ ഖത്തറില്‍ റിപ്പബ്ലിക് ദിനാഘോഷം

Update: 2016-02-12 11:54 GMT
Editor : admin

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടന്ന 67 ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി .

Full View

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടന്ന 67 ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി . തുടര്‍ന്ന്‌ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശവും അദ്ദേഹം വായിച്ചു. ചടങ്ങില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങളും ദേശീയഗാനവും ആലപിച്ചു. കാലത്ത് 8 മണിക്ക് ഹിലാലിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി . തുടര്‍ന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശവും അംബാസഡര്‍ വായിച്ചു.

Advertising
Advertising

റിപ്ബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെത്തിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ ഐ സി ജി എസ് സങ്കല്‍പ്പിലെ കമാന്റ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മുഗുള്‍ ഗാര്‍ഗിയും നാവികരും എംബസി അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു . ചടങ്ങില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങളും ദേശീയഗാനവും ആലപിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും പ്രതിനിധികള്‍ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന പ്രാതിനിധ്യമാണ് ഇന്ത്യന്‍ എംബസിയുടെ റിപ്ബ്ലിക് ദിനാഘോഷ പരിപാടികളില്‍ കാണാനായത്.

Writer - admin

contributor

Editor - admin

contributor

Similar News