ദോഹയില്‍ തിരുമുറ്റോത്സവം 2016 സംഘടിപ്പിച്ചു

Update: 2016-02-13 04:55 GMT
Editor : admin

ദോഹയിലെ പ്രമുഖ കലാ സാംസ്‌കാരിക കൂട്ടായ്മയായ തിരുമുറ്റം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ തിരുമുറ്റോത്സവം 2016 എന്ന പേരില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐസിസി അശോകഹാളില്‍ നടന്ന പരിപാടിയില്‍ വ്യത്യസ്ഥ കലാ പ്രകടനങ്ങള്‍ അരങ്ങേറി.

വ്യത്യസ്ഥമായ നൃത്ത സംഗീത പരിപാടികള്‍ക്ക് പുറമെ കുട്ടികളുടെ തിരുവാതിര, വില്ലടിച്ചാം പാട്ട് തുടങ്ങിയ വേറിട്ട പരിപാടികളോടെയാണ് തിരുമുറ്റോത്സവം 2016 കൊണ്ടാടിയത്. ഐസിസി അശോകഹാളില്‍ നടന്ന കലാ സന്ധ്യ ആസ്വദിക്കാനായി നിരവധി പേരെത്തി. ഗാനാവിഷ്‌കാരം, ഫാഷന്‍ ഷോ, ഫോക് ഡാന്‍സ് തുടങ്ങിയ പരിപാടികളും വ്യത്യസ്ഥത പുലര്‍ത്തി.

അഭിനയ ശാകുന്തളം എന്ന പേരില്‍ പുരാണ കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച കോമഡി സ്‌കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ച്ചയായി നിരവധി വര്‍ഷങ്ങളായി നടന്നു വരുന്ന തിരുമുറ്റം ഖത്തറിന്റെ വാര്‍ഷിക പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ സംഘാടകര്‍ക്കാവുന്നുണ്ട്.

Writer - admin

contributor

Editor - admin

contributor

Similar News