ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റില്‍ വിജയികള്‍ക്ക് ആദരം

Update: 2016-02-13 05:48 GMT
Editor : admin

റായ്പൂരില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റില്‍ വിജയികളായ ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ടീമംഗങ്ങളെ സ്‌കൂളില്‍ ആദരിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ മുഖ്യാഥിയായിരുന്നു. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

റായ്പൂരില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റില്‍ വിജയികളായ ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ടീമംഗങ്ങളെ സ്‌കൂളില്‍ ആദരിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ മുഖ്യാഥിയായിരുന്നു. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

Advertising
Advertising

ആദ്യമായാണ് ഗള്‍ഫ് മേഖലയില്‍ നിന്നൊരു സ്‌കൂള്‍ ദേശീയ കായികമേളയില്‍ കിരീടം സ്വന്തമാക്കുന്നത്. 18 അത്‌ലറ്റുകളുമായി റായ്പൂരിലേക്ക് തിരിച്ച ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ടീം ആറ് സ്വര്‍ണം, 10 വെള്ളി, ഒരു വെങ്കലം എന്നിവയുള്‍പ്പെടെ 17 മെഡലുകളും 57 മീറ്റ് പോയിന്റുകളും സ്വന്തമാക്കിയാണ് ദോഹയില്‍ തിരിച്ചെത്തിയത്. പുതിയ രണ്ട് റെക്കോര്‍ഡുകള്‍ കൂടി കുറിച്ചാണ് റായ്പൂരില്‍ നിന്ന് മടങ്ങിയത്. ഇതോടൊപ്പം പുതിയ രണ്ട് റെക്കോര്‍ഡുകള്‍ കൂടി കുറിച്ച ടീമിനെ സ്‌കൂള്‍ അധികൃതര്‍ സമുചിതമായാണ് ആദരിച്ചത്.

ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അസി. സെക്രട്ടറി കേണല്‍ മുഹമ്മദ് സുലൈമാന്‍ തയ്യിബ് വിജയികളെയും സ്‌കൂളിലെ കായിക വിഭാഗത്തെയും അഭിനന്ദിച്ചു. അത്‌ലറ്റിക് ടീമിലെ അംഗങ്ങള്‍ക്ക് ഫീസ് കണ്‍സഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും കായികാധ്യാപകര്‍ക്ക് സ്വര്‍ണമെഡലുകള്‍ നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ എം.എച്ച്. ഖാന്‍, എം.ഇ.എസ് ഗവേണിങ് ബോഡി പ്രസിഡന്റ് കെ. അബ്ദുല്‍കരീം, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഡയറക്ടര്‍ അഹമ്മദ് ഇഷാം, കായിക വിഭാഗം മേധാവി അക്ബര്‍ അലി, ടീം ക്യാപ്റ്റന്‍ മുഹമ്മദ് ആഷിഖ് എന്നിവര്‍ സംസാരിച്ചു. എം.ഇ.എസ് ജനറല്‍ സെക്രട്ടറി പി.കെ. മുഹമ്മദ് സ്വാഗതവും സ്‌കൂള്‍ സ്‌പോര്‍ട്‌സ് വൈസ് ക്യാപ്‌റന്‍ ഫര്‍ഹാന്‍ ഒറ്റകത്ത് നന്ദിയും പറഞ്ഞു.

Writer - admin

contributor

Editor - admin

contributor

Similar News