മൂടല്‍മഞ്ഞ്: ഖത്തറില്‍ നൂറിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ഇന്നലെ പുലര്‍ച്ചെയുണ്ടായ കടുത്ത മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ഖത്തറിന്റെ വിവിധഭാഗങ്ങളിലായി നൂറിലേറെ വാഹനാപകടങ്ങളുണ്ടായി. കടുത്ത മൂടല്‍മഞ്ഞും ഗതാഗത ചട്ടങ്ങള്‍ പിന്തുടരാത്തതും കാരണം ഇന്നലെ 113 വാഹനാപകടങ്ങളുണ്ടായതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

അപകടങ്ങളില്‍ മരണമോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശമാല്‍ റോഡ്, അല്‍ ഖോര്‍ തീരദേശ റോഡ്, ഉം കര്‍ന ഇന്റര്‍സെക്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായി അപകടങ്ങള്‍ നടന്നത്. ശമാല്‍ റോഡില്‍ ഇരുപതോളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു.