ഖത്തറില്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവ്

Update: 2016-02-13 05:55 GMT
Editor : admin

നഴ്‌സുമാര്‍ ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഖത്തര്‍ ആരോഗ്യ ഉന്നതാധികാര സമിതി ഇളവ് വരുത്തി.

നഴ്‌സുമാര്‍ ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഖത്തര്‍ ആരോഗ്യ ഉന്നതാധികാര സമിതി ഇളവ് വരുത്തി. ലൈസന്‍സ് ലഭിക്കാന്‍ ചുരുങ്ങിയത് ഖത്തറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്ന വ്യവസ്ഥയിലാണ് സമിതി മാറ്റം വരുത്തിയത്. സ്വദേശികളുടെയോ രാജ്യത്തെ വിദേശ ജീവനക്കാരുടെയോ മക്കള്‍ ഭാര്യ ഭര്‍ത്താവ് എന്നിവര്‍ക്കാണ് ഇളവ് ബാധകമാവുക.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ0നം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഈ ഇളവ് ബാധകമാവും, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി തേടുന്നവര്‍ക്കാണ് ഈ ഇളവ് അനുവദിക്കുക.

Writer - admin

contributor

Editor - admin

contributor

Similar News