ഖത്തറില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വിവിധ അലവന്‍സുകള്‍ നിര്‍ത്തലാക്കി
Update: 2016-03-23 06:32 GMT
ഖത്തറില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വിവിധ അലവന്‍സുകള്‍ നിര്‍ത്തലാക്കി. സുപ്രിം ആരോഗ്യ കൗണ്‍സിലിന് കീഴില്‍ ജോലിചെയ്യുന്നവരുടെ മൊബൈല്‍, വാഹന അലവന്‍സുകളാണ് ജനുവരി ഒന്ന് മുതല്‍ നിര്‍ത്തലാക്കിയത്
ഖത്തറില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വിവിധ അലവന്‍സുകള്‍ നിര്‍ത്തലാക്കി. സുപ്രിം ആരോഗ്യ കൗണ്‍സിലിന് കീഴില്‍ ജോലിചെയ്യുന്നവരുടെ മൊബൈല്‍, വാഹന അലവന്‍സുകളാണ് ജനുവരി ഒന്ന് മുതല്‍ നിര്‍ത്തലാക്കിയത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള സര്‍ക്കുലറുകള്‍ എച്ച് ആര്‍ വിഭാഗം ജീവനക്കാര്‍ കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്ത് തുടര്‍ന്നുവരുന്ന ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമാണ് പുതിയ നിയന്ത്രണമെന്നാണ് സൂചന. മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഖത്തറില്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്നത്.