ഖത്തര്‍ വുമന്‍സ് ഫെസ്റ്റിന് ദോഹയില്‍ തുടക്കമായി
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ വനിതാവേദി സംഘടിപ്പിച്ച വുമന്‍സ് ഫെസ്റ്റിന് ദോഹയില്‍ തുടക്കമായി. വനിതകള്‍ക്കായി നടത്തിയ വിവിധ കലാ സാഹിത്യ മത്സരങ്ങളോടൊപ്പം വരും ദിവസങ്ങളില്‍ കായിക മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വുമന്‍സ് ഫെസ്റ്റ് 2016 എന്ന പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ ലോക വനിതാദിനാചരണ പരിപാടികള്‍ക്ക് എഫ് സി സി വനിതാ വേദി തുടക്കം കുറിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം, ഫാബ്രിക് പെയിന്റിങ്, ഫ്‌ളവര്‍ അറേന്‍ജ്‌മെന്റ്, കവിതാലാപനം, ഇന്ധനമില്ലാതെ പാചകം, ആഭരണ നിര്‍മാണം, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കവിതരചന, നിമിഷ പ്രസംഗം, ലേഖനമെഴുത്ത് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും ഡിബേറ്റ്, മൈമിങ്, നാടന്‍ പാട്ട്, ടാബ്‌ളോ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളിലും നിരവധി വനിതകള്‍ മാറ്റുരച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കടലാസുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് തീര്‍ത്ത മനോഹരമായ പൂക്കളും ആഭരണങ്ങളും കാണികള്‍ക്ക് വളരെയേറെ കൗതുകമുണര്‍ത്തി.
ഖത്തറിലെ കലാസാസ്‌കാരിക രംഗത്തെ വിദഗ്ധരടങ്ങിയ ജൂറിയാണ് മത്സരങ്ങളുടെ വിധി നിര്‍ണയിച്ചത്. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 5 ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന വനിതാ കായികമേളയോടെ വുമന്‍സ് ഫെസ്റ്റിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വിപുലമായ വനിതാ സമ്മേളനത്തോടെയായിരിക്കും ഈ വര്‍ഷത്തെ വനിതാദിനാചരണ പരിപാടികള്‍ക്ക് സമാപനമാവുക.