ഖത്തര്‍ റിട്ടേണ്‍ വിസക്കുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Update: 2016-04-03 06:49 GMT
Editor : admin

ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചത്തൊനാവശ്യമായ റിട്ടേണ്‍ വിസക്കുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചത്തൊനാവശ്യമായ റിട്ടേണ്‍ വിസക്കുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുളളവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ജനുവരി 17 മുതല്‍ നടപ്പിലാക്കിയ പുതിയ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം ഈ സേവനം ഉള്‍പ്പെടുത്തിയത്.

Advertising
Advertising

മെട്രാഷ് ടു സംവിധാനം ഉപയോഗപ്പെടുത്തിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും റിട്ടേണ്‍ വിസ സേവനം ലഭ്യമാവും. ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റുളളവര്‍ ആറ് മാസത്തിലധികം ഖത്തറിന് പുറത്താണെങ്കില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുളള വിസയാണ് റിട്ടേണ്‍ വിസ. വിസ അനുവദിച്ച് കഴിഞ്ഞാല്‍ ഒരു മാസത്തിനകം രാജ്യത്തേക്ക് പ്രവേശിച്ചിരിക്കണം. 500 റിയാലാണ് വിസ ലഭിക്കാനുളള ഫീസ്. ഇതിന് മുമ്പ് റിട്ടേണ്‍ വിസ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് കേന്ദ്രങ്ങളില്‍ നിന്നാണ് അനുവദിച്ചിരുന്നത്. വിസക്ക് രണ്ടാഴ്ച മാത്രമെ കാലാവധി ഉണ്ടായിരുന്നുളളൂ. റിട്ടേണ്‍ വിസ സേവനം ഓണ്‍ലൈനാക്കിയത് കുടുംബങ്ങളായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകും. വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുളള കുട്ടികളും മറ്റ് അംഗങ്ങളും പഠന ആവശ്യങ്ങള്‍ക്കായും മറ്റ് കാരണങ്ങളാലും ആറ് മാസത്തില്‍ കൂടുതല്‍ ഖത്തറിന് പുറത്തുനില്‍ക്കുമ്പോള്‍ റിട്ടേണ്‍ വിസ ലഭിക്കാന്‍ സര്‍വീസ് സെന്ററുകളെ ആശ്രയിക്കണമായിരുന്നു. പുതിയ രീതി നിലവില്‍ വന്നതോടെ ഇത് ഏറെ എളുപ്പമാകും. .

ഇതിന് പുറമെ രാജ്യത്തെ പ്രവാസികള്‍ക്ക് അവരുടെ വിസയിലുളള പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുതുതായി ചേര്‍ക്കുന്നതിനുളള സേവനവും ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.

Writer - admin

contributor

Editor - admin

contributor

Similar News