പ്രൊജക്ട് ഖത്തര്‍ 2016 എക്‌സിബിഷന് ദോഹയില്‍ തുടക്കമായി

Update: 2017-01-20 10:07 GMT
Editor : admin
പ്രൊജക്ട് ഖത്തര്‍ 2016 എക്‌സിബിഷന് ദോഹയില്‍ തുടക്കമായി

നിര്‍മ്മാണരംഗത്തെ പുത്തന്‍ സാങ്കേതികതയും നവീന കണ്ടെത്തലുകളും പരിചയപ്പെടുത്തിക്കൊണ്ട് പ്രൊജക്ട് ഖത്തര്‍ 2016 എക്‌സിബിഷന് ദോഹയില്‍ തുടക്കമായി.

Full View

നിര്‍മ്മാണരംഗത്തെ പുത്തന്‍ സാങ്കേതികതയും നവീന കണ്ടെത്തലുകളും പരിചയപ്പെടുത്തിക്കൊണ്ട് പ്രൊജക്ട് ഖത്തര്‍ 2016 എക്‌സിബിഷന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ സാമ്പത്തിക വാണിജ്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ഥാനിയാണ് 13 ാമത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് 13 ാമത് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എക്ലിബിഷന്‍ നടക്കുന്നത്. 5 ഹാളുകളിലായി 32000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനില്‍ നിര്‍മ്മാണരംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകളും പ്രകൃതിയോടിണങ്ങിയ നിര്‍മ്മാണ രീതികളുമെല്ലാം പരിചയപ്പെടുത്തുന്നുണ്ട്.

ഖത്തറില്‍ നിന്നുള്ള 15 പവലിയനുകളും സൗദി അറേബ്യ, കുവൈറ്റ്, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, ചൈന, ബെല്‍ജിയം, ഇന്ത്യ, കാനഡ, സ്‌പെയിന്‍ തുടങ്ങി 37 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഇന്ത്യന്‍ കമ്പനികളുടെ സജീവസാന്നിദ്ധ്യം ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലും കാണാനായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News