സൗദിയില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Update: 2017-01-27 14:33 GMT
Editor : admin

വാണിജ്യ വകുപ്പിന്റെ ഓഫീസില്‍ പോകാതെ തന്നെ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

സൗദി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ വകുപ്പിന്റെ ഓഫീസില്‍ പോകാതെ തന്നെ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

കമ്പനി റജിസ്‌ട്രേഷന്‍ നടപടികള്‍ ഏതാനും മൗസ് ക്‌ളിക്കുകളിലൂടെ പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് സൗദി വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. കമ്പനി റജിസ്‌ട്രേഷന്‍ കരാറിന്റെ എക്‌സ്പ്രസ് കോപ്പി ഉടന്‍ ഉടമക്ക് ഓണ്‍ലൈന്‍ വഴി കൈപറ്റാം. കരാറിന്റെ വിശദാംശങ്ങളടങ്ങിയ കോപ്പി തൊട്ടടുത്ത അംഗീകൃത നോട്ടറിയുടെ അപ്രൂവലിന് ശേഷമാണ് ലഭിക്കുക.

Advertising
Advertising

കമ്പനി ഉടമകളുടെ പേരുവിവരങ്ങള്‍ പരിശോധിക്കുക, മൂലധനത്തിന്റെ സ്രോതസ്സും സംഖ്യയും ഒത്തുനോക്കുക തുടങ്ങിയ ജോലികളാണ് നോട്ടറി പൂര്‍ത്തീകരിക്കേണ്ടത്. കമ്പനികളില്‍ സൗദിയില്‍ താമസക്കാരല്ലാത്ത വിദേശികളുണ്ടെങ്കില്‍ അവരുടെ പരിശോധനയും മന്ത്രാലയത്തിന് വേണ്ടി നോട്ടറിയാണ് പൂര്‍ത്തിയാക്കുക. റജിസ്‌ട്രേഷന്റെ ആദ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ കമ്പനി റജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ മൊബൈലില്‍ ലഭിക്കുന്ന ആക്ടിവേഷന്‍ കോഡ് എന്റര്‍ ചെയ്യുന്നതോടെ പണമടക്കാനുള്ള സന്ദേശം ലഭിക്കും.

ഓണ്‍ലൈന്‍ വഴിയോ ബാങ്ക് മുഖേനയോ പണമടക്കുന്നതോടെ അതേ മൊബൈലില്‍ ലഭിക്കുന്ന സന്ദേശം എന്റര്‍ ചെയ്ത് സി.ആര്‍ വീട്ടില്‍ നിന്ന് പ്രിന്റ് ചെയ്യാവുന്ന ലളിതമായ രീതിയാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News