ഖത്തറില്‍ സബ്‌സിഡി ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണം

Update: 2017-02-07 12:19 GMT
Editor : Subin
ഖത്തറില്‍ സബ്‌സിഡി ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണം

സബ്‌സിഡി നല്‍കുന്ന ഉത്പന്നങ്ങള്‍, അവയുടെ പരമാവധി വില, ഗുണഭോക്തൃ വിഭാഗങ്ങള്‍ എന്നിവ മന്ത്രിസഭ തീരുമാനിക്കും...

സബ്‌സിഡി നല്‍കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്ന നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. ലൈസന്‍സ് ഇല്ലാതെ സബ്‌സിഡി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു ഇടാപാടും നടത്തരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ശൂറാ കൗണ്‍സില്‍ ഭേദഗതി നിര്‍ദേശിച്ച നിയമത്തിനാണ് ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകളും കാലാവധിയും നിയമത്തില്‍ വിശദീകരിക്കുന്നു. സബ്‌സിഡി നല്‍കുന്ന ഉത്പന്നങ്ങള്‍, അവയുടെ പരമാവധി വില, ഗുണഭോക്തൃ വിഭാഗങ്ങള്‍ എന്നിവ മന്ത്രിസഭ തീരുമാനിക്കും.

Writer - Subin

contributor

Editor - Subin

contributor

Similar News