ഔദ്യോഗിക സന്ദര്‍ശനം: ഖത്തറിലെത്തിയ സൗദി ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം

Update: 2017-02-23 05:31 GMT
Editor : Trainee
ഔദ്യോഗിക സന്ദര്‍ശനം: ഖത്തറിലെത്തിയ സൗദി ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം

ചരിത്രപരമായ സന്ദര്‍ശനമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശേഷിപ്പിച്ചു. ഖത്തര്‍ സ്വദേശികളും സൗദിപൗരന്‍മാരും ആവേശത്തിമര്‍പ്പില്‍.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സൗദി ഭരണാധികാരി ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സൗദിന് ദോഹയില്‍ ഊഷ്മള സ്വീകരണം. ചരിത്രപരമായ സന്ദര്‍ശനമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശേഷിപ്പിച്ചു. ഖത്തര്‍ സ്വദേശികളും സൗദിപൗരന്‍മാരും ആവേശത്തിമര്‍പ്പില്‍.

സൗദി അറേബ്യയുടെ ഭരണമേറ്റെടുത്തശേഷം ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസൗദ് ഖത്തറില്‍ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. യുഎ ഇ ബഹ്‌റൈന്‍ കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ കൂടി സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരിക്ക്, മറ്റൊരു ലോക നേതാവിനും ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമാണ് ദോഹയില്‍ ലഭിച്ചത് .

Advertising
Advertising

ഉച്ചയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സല്‍മാന്‍ രാജാവും സംഘവും എത്തിയപ്പോള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും മറ്റ് ഉന്നതരും വിമാനത്തില്‍ നേരിട്ട് ചെന്നാണ് സ്വീകരിച്ചത്. ചരിത്രപരമായ സന്ദര്‍ശനമാണിതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.

ഇരു രാജ്യങ്ങള്‍ക്കടിയില്‍ ബന്ധം കൂടുതല്‍ സുദൃഢമാകാന്‍ ഈ സന്ദര്‍ശനം സഹായകമാകുമെന്നും അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു . സൂഖ് വാഖിഫ് പരിസരം മുതല്‍ ദീവാന്‍ അമീരി വരെ ആയിരക്കണക്കിന് സ്വദേശികള്‍ ആവേശകരമായ സ്വീകരണത്തിനായി അണിനിരന്നു . ഒട്ടക പ്പുറത്തും കുതിരപ്പുറത്തുമായെത്തിയ ഭടന്‍മാര്‍ വാഹന വ്യൂഹത്തെ ദീവാന്‍ അമീരി വരെ അനുഗമിച്ചു. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം നാടന്‍ ഗായക സംഘത്തിന്റെ ഈരടികള്‍ക്കൊത്ത് സല്‍മാന്‍ രാജാവ് ചുവട് വെച്ചത് അമീര്‍ ശൈഖ് തമീം അടക്കമുള്ള ആതിഥേയ സംഘത്തിന് ആവേശം പകര്‍ന്നു.

രണ്ട് ദിവസത്ത സന്ദര്‍ശനം കഴിഞ്ഞ് സല്‍മാന്‍ രാജാവ് ജി.സി.സി ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മനാമയിലേക്ക് തിരിക്കും.

Writer - Trainee

contributor

Editor - Trainee

contributor

Similar News