വിപണി സ്ഥിരതയ്ക്ക് എണ്ണ ഉല്‍പാദനം കുറക്കണമെന്ന് ഒമാന്‍
ഒപെക് അംഗ രാജ്യങ്ങളും അല്ലാത്തവരും എണ്ണ ഉല്‍പാദനം കുറക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നതായി ഒമാന്‍
ഒപെക് അംഗ രാജ്യങ്ങളും അല്ലാത്തവരും എണ്ണ ഉല്‍പാദനം കുറക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നതായി ഒമാന്‍. എണ്ണ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ എണ്ണ വില മെച്ചപ്പെടുത്താനും വിപണിയില്‍ സ്ഥിരതയുണ്ടാവാനും ഉല്‍പാദനം കുറക്കല്‍ അനിവാര്യമാണെന്ന് ഒമാന്‍ കരുതുന്നതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഔഫി മസ്കത്തില്‍ പറഞ്ഞു.
എണ്ണ ഉല്‍പാദനം അഞ്ച് മുതല്‍ 10 ശതമാനം വരെ കുറക്കാന്‍ ഒമാന്‍ തയാറാണെന്ന് ഈ വര്‍ഷം ആദ്യം എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളെ അറിയിച്ചിരുന്നു. വില മെച്ചപ്പെടുത്താന്‍ ഉല്‍പാദനം 10 ശതമാനം വരെ കുറക്കാന്‍ ഒമാന്‍ ഒരുക്കമാണെന്ന് അല്‍ ഔഫി അറിയിച്ചു. എന്നാല്‍ ഒമാന്‍ ഒറ്റക്ക് ഇത് നടപ്പാക്കിയത് കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒപെക് അംഗ രാജ്യങ്ങളും അല്ലാത്ത എണ്ണ ഉല്‍പാദന രാജ്യങ്ങളും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുക്കേണ്ടതെന്ന് സാലിം അല്‍ ഔഫി പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം അള്‍ജീരിയയില്‍ നടന്ന സമ്മേളനത്തില്‍ എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് അംഗ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു. 2008ന് ശേഷം ആദ്യമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറക്കുന്നത്. ഇത് വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതോടെ ഒമാന്‍ അസംസ്കൃത എണ്ണയുടെ വില ദുബൈ മര്‍ക്കന്‍റൈല്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ കഴിഞ്ഞ ആഴ്ച ബാരലിന് 50 ഡോളറിലെത്തിയിരുന്നു. ബാരലിന് ഏഴ് ഡോളറിന്റെ വരെ വര്‍ധനവാണ് ഉണ്ടായത്. ഉല്‍പാദനം കുറക്കുന്നതിനൊപ്പം പെട്രോളിയം ഉല്‍പാദന മേഖലകളില്‍ പുതിയ നടപടികള്‍ ആവശ്യമായി വരും. ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് അവയുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. കമ്പനികള്‍ അവയുടെ ചെലവുകള്‍ എത്രമാത്രം കുറക്കാന്‍ കഴിയുമോ അത്രയും നടപ്പാക്കേണ്ടി വരും.
എന്നാല്‍ ഉല്‍പാദന നിലവാരം, സ്വദേശി തൊഴില്‍ അവസരം എന്നിവയില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. സ്വദേശി ജീവനക്കാരെ പിരിച്ചു വിട്ട് കൊണ്ടും മറ്റുമുള്ള ചെലവു ചുരുക്കലുകള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.