ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സംഘടനകളുടെ ഭരണസമിതി തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Update: 2017-04-27 21:23 GMT
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സംഘടനകളുടെ ഭരണസമിതി തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Advertising

ഐ.സി.സി, ഐ.സി.ബി.എഫ് , ഐ.ബി.പി.എന്‍ സംഘടനകളുടെ തെരെഞ്ഞെടുപ്പാണ് നവംബറില്‍ നടക്കാനിരിക്കുന്നത്

Full View

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സംഘടനകളുടെ ഭരണസമിതി തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഐ.സി.സി, ഐ.സി.ബി.എഫ് , ഐ.ബി.പി.എന്‍ സംഘടനകളുടെ തെരെഞ്ഞെടുപ്പാണ് നവംബറില്‍ നടക്കാനിരിക്കുന്നത്.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഇന്തന്‍ കള്‍ച്ചറല്‍ സെന്‍റര്‍, വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസ്നസ്സ് ആന്‍റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക്, പ്രവാസി ക്ഷേമ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം എന്നിവയുടെ പുതിയ ഭാരവാഹികളെ കണ്ടത്തൊനുളള തെരഞ്ഞെടുപ്പാണ് നവംബറില്‍ നടക്കുക ഐ.സി.സി തെരഞ്ഞെടുപ്പ് നവംമ്പര്‍ 24 നാണ് നിശ്ചയിച്ചിട്ടുള്ളത്. ഐ.ബി.പി.എന്‍ തെരഞ്ഞെടുപ്പ് നവംമ്പര്‍ 20 നും ഐ.സി.ബി.എഫ് തെരഞ്ഞെടുപ്പ് നവംമ്പര്‍ 22 നും നടക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് എംബസി അധികൃതര്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഖത്തറിലെ ഏതാണ്ട് 80 ല്‍ അധികം പ്രവാസി സംഘടനകളുടെ മാതൃസംഘടയാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ അഥവാ ഐ.സി.സി. മലയാളിയായ ഗിരീഷ് കുമാറാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്. കെ.എം വര്‍ഗീസ് പ്രസിഡന്‍റായ ഭരണസമിതിയാണ് ഐ.ബി.പി.എന്നിന് നേതൃത്വലുള്ളത്. എംബസിക്ക് കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ.സി.ബി.എഫില്‍ അരവിന്ദ് പട്ടേലാണ് പ്രസിഡന്‍റ്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ പാനലുകളെ കുറിച്ചുള്ള ആലോചനകളും ഊര്‍ജിതമായിട്ടുണ്ട്. ഇതോടെ ചിലരെങ്കിലും രഹസ്യമായി വോട്ടഭ്യര്‍ത്ഥന പോലും ആരംഭിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.

Tags:    

Similar News