അറബ് ലോകത്തെ നൂറ് വ്യവസായികളുടെ പട്ടികയില്‍ പന്ത്രണ്ട് മലയാളികള്‍
അറബ് ലോകത്തെ ഉന്നതരായ നൂറ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ പന്ത്രണ്ട് മലയാളികള്‍ ഇടം നേടി. ഫോര്‍ബ്സ് മിഡില്‍ഈസ്റ്റ് പുറത്തിറക്കിയ പട്ടികയുടെ ആദ്യ പത്തില്‍ തന്നെ ആറ് മലയാളികള്‍ ഇടം പിടിച്ചു.
അറബ് ലോകത്തെ ഉന്നതരായ നൂറ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ പന്ത്രണ്ട് മലയാളികള്‍ ഇടം നേടി. ഫോര്‍ബ്സ് മിഡില്‍ഈസ്റ്റ് പുറത്തിറക്കിയ പട്ടികയുടെ ആദ്യ പത്തില്‍ തന്നെ ആറ് മലയാളികള്‍ ഇടം പിടിച്ചു.
സ്റ്റാലിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനിയാണ് ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് മാസികയുടെ പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ വ്യവസായി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി രണ്ടാം സ്ഥാനത്തുണ്ട്. മലയാളികളില്‍ ഒന്നാമന്‍ യൂസഫലിയാണ്. മൊത്തം പട്ടികയില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി മൂന്നാമതും എന്‍.എം.സിഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടി നാലാമതുമെത്തി.
മലയാളിയായ ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി അഞ്ചാമനായി പട്ടികയിലുണ്ട്. ആറാം സ്ഥാനത്തുള്ള പി എന്‍ സി മേനാന്‍, ഏഴാം സ്ഥാനത്തുള്ള ഡോ. ആസാദ് മൂപ്പന്‍, ഒമ്പതാം സ്ഥാനത്തുള്ള രവി പിള്ള, പത്താം സ്ഥാനത്തുള്ള ഡോ. ഷംസീര്‍ വയലില്‍ എന്നിവര്‍ പട്ടികയിലെ ആദ്യ പത്തില്‍ ഇടം ലഭിച്ച മലയാളികളാണ്. പതിനാലാം സ്ഥാനക്കാരനായ സിദ്ധീഖ് അഹമ്മദ്, പതിനാറാം സ്ഥാനത്തെ തുമ്പൈ മൊയ്തീന്‍, പതിനെട്ടാം സ്ഥാനത്തെ ജോയ് ആലുക്കാസ്, ഇരുപത്തിനാലാം സ്ഥാനത്തെ അദീബ് അഹമ്മദ്, ഇരുപത്തിയെട്ടാം സ്ഥാനത്ത് കെ പി ബഷീര്‍, മുപ്പതാം സ്ഥാനത്തുള്ള ദിലീപ് രാഹുലന്‍ എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികള്‍.
വരുമാനം, ജീവക്കാരുടെ എണ്ണം, സ്ഥാപനങ്ങളുടെ വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയതെന്ന് ഫോര്‍ബ്സ് അധികൃതര്‍ പറഞ്ഞു.