എണ്ണകയറ്റുമതി വരുമാനം ഈ വര്‍ഷം 16 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്
എണ്ണകയറ്റുമതി വരുമാനത്തില്‍ നടപ്പുവര്‍ഷം 16 ശതമാനത്തിന്റെ കുറവ് സംഭവിക്കുമെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
എണ്ണകയറ്റുമതി വരുമാനത്തില്‍ നടപ്പുവര്‍ഷം 16 ശതമാനത്തിന്റെ കുറവ് സംഭവിക്കുമെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഏറ്റവും വലിയ എണ്ണ ഉല്‍പാദകര രാജ്യമായ സൗദി അറേബ്യയുടെയും മറ്റും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
പോയ വര്‍ഷം മാത്രം എണ്ണകയറ്റുമതിയില്‍ 12 ശതമാനത്തിന്റെ തിരിച്ചടിയാണ് ഉല്‍പാദ രാജ്യങ്ങള്‍ നേരിട്ടത്. ഇതിലൂടെ 404 ബില്യന്‍ യുഎസ് ഡോളറിന്റെ വന്‍ നഷ്ടമാണ് നേരിട്ടത്. എന്നാല്‍ അടുത്ത വര്‍ഷം നഷ്ടത്തിന്റെ തോത് 427 ബില്യന്‍ ഡോളറായിരിക്കുമെന്നാണ് യുഎസ് ഊര്‍ജ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എണ്ണ ഉല്‍പാദനവും ആഭ്യന്തര ഉപഭോഗവും കണക്കിലെടുത്താണ് ഏജന്‍സിയുടെ വിലയിരുത്തല്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ എണ്ണ രാജ്യങ്ങളെയാണ് നഷ്ടം വലിയ തോതില്‍ ബാധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. വിലത്തകര്‍ച്ച കാരണം ഉയര്‍ന്ന ഉല്‍പാദനത്തിലൂടെ കമ്മി മറികടക്കാനാണ് സൗദി അറേബ്യയും മറ്റും നീക്കം നടത്തുന്നത്. ബദല്‍ വരുമാന മാര്‍ഗം തേടേണ്ട അവസ്ഥയിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും.
വെനിസ്വല, നൈജീരിയ, ലിബിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ സമ്പദ് ഘടനക്കും വരുമാന നഷ്ടം വലിയ ആഘാതം വരുത്തും. വിപണിയില്‍ എണ്ണവില അല്‍പം ഉയര്‍ന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ രാജ്യങ്ങളുടെ വികസനം മുരടിച്ചതും എണ്ണവിലയെ പ്രതികൂലമായി ബാധിച്ചതായി ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കി.