അറഫാ സംഗമം സെപ്തംബര്‍ 11ന് നടക്കും

Update: 2017-11-08 13:46 GMT
അറഫാ സംഗമം സെപ്തംബര്‍ 11ന് നടക്കും

ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ നാളെയാണ് മാസാരംഭം

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം സെപ്തംബര്‍ പതിനൊന്ന് ഞായറാഴ്ച നടക്കും. ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ നാളെയാണ് മാസാരംഭം. ഇതനുസരിച്ച് ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ബലിപെരുന്നാള്‍ സപ്തംബര്‍ 12 തിങ്കളാഴ്ചയായിരിക്കും. വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാനും തൊട്ടടുത്ത കോടതിയില്‍ സാക്ഷ്യം ബോധ്യപ്പെടുത്താനും സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് മാസപ്പിറവവി നിരീക്ഷണവിദഗ്ദര്‍ രാജ്യത്തിന്റെ പല മേഖലകളിലും നിരീക്ഷണം നടത്തിയെങ്കിലും രാത്രി വൈകിയും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. അതേ സമയം സൌദി സുപ്രീംകോട‌തിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Tags:    

Similar News