മക്കയിലെ വിശുദ്ധ ഹറം പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ അധികൃതര്‍ നടപടിക്ക്

Update: 2017-12-24 01:54 GMT
Editor : admin

മക്കയും പുണ്യസ്ഥലങ്ങളും പുകവലി മുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മക്കയിലെ 'കഫാ' സൊസൈറ്റി മേധാവി ഇബ്രാഹീം ഹമദാന്‍ പറഞ്ഞു. മക്കയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്

മക്കയിലെ ഏറ്റവും പവിത്ര പ്രദേശമായ വിശുദ്ധ ഹറം പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി മീഡിയ വിഭാഗം മേധാവി ഉസാമ സൈതൂനി പറഞ്ഞു. ഇത് നിരീക്ഷിക്കാനും പുകയില ഉല്‍പ്പന്നള്‍ക്കെതിരെ ബോധവത്കരണം നടത്താനും വിവിധ വകുപ്പുകളുള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്ക മുനിസിപ്പാലിറ്റിക്ക് പുറമെ ഗവര്‍ണറേറ്റ്, ആരോഗ്യ മന്ത്രാലയം, ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി, യുവജനക്ഷേമം എന്നിവ ഉള്‍പ്പെട്ടതാണ് സമിതി.

Advertising
Advertising

ഹറം പരിധിക്കുള്ളിലെ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഈ രംഗത്തെ നിയമലംഘനങ്ങള്‍ പിടികൂടാനും വിവിധ ഓഫീസുകള്‍ക്ക് കീഴില്‍ നിരീഷകരുണ്ട്. പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന പ്രത്യേകിച്ച് വിശുദ്ധ ഹറം പരിധിക്കുള്ളില്‍ തടയുന്നതിനാവശ്യമായ നടപടികള്‍ പ്രസ്തുത സമിതിക്ക് കീഴില്‍ നടന്നുവരുന്നുണ്ടെന്നും ഉസാമ സൈതൂനി പറഞ്ഞു.

മക്കയും പുണ്യസ്ഥലങ്ങളും പുകവലി മുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മക്കയിലെ 'കഫാ' സൊസൈറ്റി മേധാവി ഇബ്രാഹീം ഹമദാന്‍ പറഞ്ഞു. മക്കയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. പുകവലിക്കെതിരെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ബോധവത്കരിക്കുക, ആവശ്യമായ ചികില്‍സ നല്‍കുക തുടങ്ങിയ വിവിധ പരിപാടികള്‍ സൊസൈറ്റിക്ക് കീഴില്‍ നടന്നുവരുന്നുണ്ട്. ഹറം അതിര്‍ത്തിക്കുള്ളില്‍ പുകവലി നിരോധിച്ചുള്ള നിയമം കര്‍ശനമായി നടപ്പാക്കും. പുണ്യനഗരിയിലെത്തുന്ന തീര്‍ഥാടകരിലും ഇതു സംബന്ധമായ ബോധവല്‍ക്കരണം മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും മറ്റും നടന്നുവരുന്നുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കുകയും ബോധവത്കരണം ഊര്‍ജ്ജിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News