സ്വര്‍ണത്തില്‍ പൊതിഞ്ഞ ഗോഡ്‍സില്ല കാര്‍
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഓട്ടോമെക്കാനിക്ക വാഹനപ്രദര്‍ശനത്തില്‍ വിസ്മയമാവുകയാണ് സ്വര്‍ണത്തില്‍ പൊതിഞ്ഞ കാര്‍.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഓട്ടോമെക്കാനിക്ക വാഹനപ്രദര്‍ശനത്തില്‍ വിസ്മയമാവുകയാണ് സ്വര്‍ണത്തില്‍ പൊതിഞ്ഞ കാര്‍. നിസാന്റെ ആര്‍ - തേര്‍ട്ടി ഫൈവ് ജിടിആര്‍ കാറാണ് ഇത്തരത്തില്‍ മാറ്റിയെടുത്തിരിക്കുന്നത്. 10 ലക്ഷം ഡോളറാണ് ഗോഡ്സില്ല എന്ന് പേരിട്ട ഈ സ്വർണകാറിന്റെ വില.
ആര്‍ടിസ്, കുള്‍ റേസിങ് എന്നീ കമ്പനികളും പ്രശസ്ത കാര്‍ ഡിസൈനര്‍ തകാഹികോ ഇസാവയുമാണ് നിസാന്റെ ആര്‍ - തേര്‍ട്ടി ഫൈവ് ജിടിആര്‍ കാര്‍ ഇത്തരത്തില്‍ മാറ്റിയെടുത്തത്‍. 3.8 ലിറ്റര്‍ ശേഷിയുള്ള വി- സിക്സ് ട്വിന്‍ ടര്‍ബോ എന്‍ജിനാണ് കാറിന്. 545 കുതിരശക്തിയില്‍ കുതിക്കാന്‍ കഴിയും. ഏറോ ഡൈനാമിക് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ സംവിധാനമുണ്ട്. ഗിയറുകള്‍ എളുപ്പത്തില്‍ മാറ്റാന്‍ വെറ്റ് ക്ളച്ച് സംവിധാനമാണ് കാറിലുള്ളത്. അത്ഭുത കാര്‍ കാണാന്‍ നിരവധി പേരാണ് പ്രദര്‍ശനത്തിനെത്തുന്നത്. വാഹനങ്ങളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വിപുലമായ ശേഖരം പ്രദര്‍ശനത്തില്‍ അണിനിരത്തിയിട്ടുണ്ട്. ഞായറാഴ്ച തുടങ്ങിയ പ്രദര്‍ശനം ചൊവ്വാഴ്ച സമാപിക്കും.