ഉപരോധം ഖത്തര്‍ ലോകകപ്പിനെ ബാധിച്ചിട്ടില്ലെന്ന് സുപ്രിം കമ്മറ്റി

Update: 2018-01-17 11:27 GMT
Editor : Jaisy
ഉപരോധം ഖത്തര്‍ ലോകകപ്പിനെ ബാധിച്ചിട്ടില്ലെന്ന് സുപ്രിം കമ്മറ്റി

ലോകപ്പിനായുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നതായും സാമഗ്രികള്‍ പലയിടങ്ങളില്‍ നിന്നായി എത്തിക്കുന്നതായും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു

2022 ലെ ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദി പറഞ്ഞു. ലോകകപ്പിനായുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നതായും സാമഗ്രികള്‍ പലയിടങ്ങളില്‍ നിന്നായി എത്തിക്കുന്നതായും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു. ഖത്തറിലെ ആസ്പയര്‍ സോണ്‍ അക്കാദമി ലണ്ടനില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

Advertising
Advertising

Full View

ഖത്തര്‍ കാത്തിരിക്കുന്ന 2022 ലെ ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിവധ കരാറുകാരുടെ കീഴില്‍ വിവധ സ്ഥലങ്ങളായി പുരോഗമിച്ചു വരികയാണെന്നും ഉപരോധം യാതൊരു നിലക്കും ലോകകപ്പ് ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മേധാവി ഹസന്‍ തവാദി പറഞ്ഞു .

മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന്​ നി​ർ​മാ​ണ ​സാ​മ​ഗ്രി​ക​ള​ട​ക്കം എ​ത്തി​ക്കു​ന്നു. അ​തേ​സ​മ​യം ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ വ​ലി​യ​ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റി​യ അ​ധി​ക​ചെ​ല​വ്​ സ്വാ​ഭാ​വി​ക​മാ​ണ്. ലോ​ക​ക​പ്പ്​ ഫു​ട്​​ബോ​ളി​നാ​യി പു​തി​യ ഒ​മ്പ​ത്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള മൂ​ന്ന്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​മെ​ന്നു​മാ​ണ്​ ഖ​ത്ത​ർ ഫി​ഫ​യു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ. പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മേ​ള​ക്ക്​ ശേ​ഷം ചി​ല സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്​​ത്​ വി​ക​സ്വ​ര​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 22 സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യാ​ണ്​ ഇ​വ ഉ​പ​യോ​ഗി​ക്കു​ക. അ​​ൽ​​ഖോ​​റി​​ലെ അ​​ൽ ബ​​യ്ത് സ്​​​റ്റേ​​ഡി​​യ​​ത്തിന്റെ നി​​ർ​​മ്മാ​​ണം അ​​ടു​​ത്ത വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന്​ സു​​പ്രിം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ് ലെ​​ഗ​​സി ക​ഴി​ഞ്ഞ ദി​വ​സം വ്യ​​ക്ത​​മാ​​ക്കി​യി​രു​ന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News