കുവൈത്തില്‍ പൊതു സേവന നിരക്കുകള്‍ വര്‍ധിപ്പിക്കില്ല

Update: 2018-02-03 13:06 GMT
Editor : admin
കുവൈത്തില്‍ പൊതു സേവന നിരക്കുകള്‍ വര്‍ധിപ്പിക്കില്ല

നിയമ ഭേദഗതിക്ക് പാർലിമെന്റ് ധനകാര്യ സമിതി അംഗീകാരം നിഷേധിച്ചു.

Full View

കുവൈത്തിൽ പൊതു സേവന നിരക്കുകൾ വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനു വീണ്ടും തിരിച്ചടി . നിയമ ഭേദഗതിക്ക് പാർലിമെന്റ് ധനകാര്യ സമിതി അംഗീകാരം നിഷേധിച്ചു. പാര്‍ലിമെന്റിന്റെ അനുമതി കൂടാതെ പൊതു നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയാണ് ധനകാര്യ സമിതി ഭേദഗതി നിർദേശം തള്ളിയത്.

വരുമാനമാർഗങ്ങൾ വൈവിധ്യവൽക്കരിച്ചും പൊതുചെലവു കുറച്ചും നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സാമ്പത്തിക പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് . പെട്രോൾ, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിഷ്കരണ പദ്ധതികളിൽ പ്രധാനപ്പെട്ടത് . എന്നാൽ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചയ്ക്ക് വെച്ചിട്ടും പാര്‍ലിമെന്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല . ഇതേ തുടർന്നാണ്‌ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങിയത് . എന്നാൽ ഭേദഗതിഭരണഘടനാ ലംഘനമാകുമെന്ന വിലയിരുത്തലോടെ ധനകാര്യ സമിതി അംഗീകാരം നിഷേധിക്കുകയായിരുന്നു .1995 ല്‍ പാസാക്കിയ നിയമ പ്രകാരം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് നാഷണൽ അസംബ്ലിയുടെ പിന്തുണയില്ലാതെ നിരക്ക് വർധന സാധ്യമല്ല .
നിയമകാര്യസമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഭേദഗതി നിർദേശം തള്ളിയതെന്ന് ധനകാര്യ സാമ്പത്തിക സമിതി അധ്യക്ഷൻ എം പി ഫൈസൽ അൽ ഷായെ പറഞ്ഞു . സർക്കാരിന്റെ സാമത്തിക പരിഷ്കരണ പദ്ധതിയുടെ ഭാഗമായി പെട്രോൾ വൈദ്യുതി നിരക്കുകൾ വർധിപ്പിക്കണമെന്ന നിർദേശം കമ്മിറ്റിയുടെ പരിഗണനക്ക് വന്നില്ലെന്നും അത് കൊണ്ട് തന്നെ ഇക്കാര്യം അടുത്ത പാര്‍ലിമെന്റ്റ് സമ്മേളനത്തിൽ ചർച്ചയാകില്ലെന്നും ധനകാര്യ സമിതി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News