മലയാളികളുടെ വോട്ടുതേടി ബിന്ദുകൃഷ്ണ കുവൈത്തില്‍

Update: 2018-04-06 05:31 GMT
Editor : admin
മലയാളികളുടെ വോട്ടുതേടി ബിന്ദുകൃഷ്ണ കുവൈത്തില്‍
Advertising

യുഡിഎഫിനു വേണ്ടി വോട്ടഭ്യര്‍ത്ഥനയുമായി കേരള പ്രദേശ് മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിന്ദുകൃഷ്ണ കുവൈത്തിലെ അബ്ബാസിയയില്‍ പര്യടനം നടത്തി

യുഡിഎഫിനു വേണ്ടി വോട്ടഭ്യര്‍ത്ഥനയുമായി കേരള പ്രദേശ് മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിന്ദുകൃഷ്ണ കുവൈത്തിലെ അബ്ബാസിയയില്‍ പര്യടനം നടത്തി. ഒ ഐ സി സി കുവൈത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അവര്‍.

കുവൈത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന അബ്ബാസിയയിലായിരുന്നു ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പര്യടനം. കണ്ടു മുട്ടിയ മലയാളികളോടെല്ലാം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടിനു പറയാനുണ്ടായിരുന്നത് ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണം എന്നായിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് വര്‍ഗീസ് പുതുകുളങ്ങരയുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്ണയെ അനുഗമിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News