ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഇന്ന് വൈകിട്ട് 7 മണിക്ക് ദോഹ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഐസിബിഎഫ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 7 മണിക്ക് ദോഹ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
സാമൂഹിക സേവന രംഗത്തെ മികവിനായ് ഖത്തറിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും പരിഗണിച്ചു കൊണ്ടാണ് ഐ സി.ബി.എഫ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം ദിനാചരണത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 7 മണിക്ക് ദോഹ മാരിയറ്റ് ഹോട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഡോ.സ്മിത അനില്‍കുമാര്‍, ലിന്‍ഷ ആനി ജോര്‍ജ്, രതി പിള്ള, മുഹമ്മദ്അലി കുരിക്കള്‍ മഠത്തില്‍, ഷാനവാസ് ചെറിയപുത്തന്‍ വീട് എന്നിവരാണ് ഐ.സി.ബി.എഫ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. മന്നാഗി, ഫൈസല്‍ അല്‍ ഹുദവി, ആസ്റ്റര്‍, കിംസ്, അറ്റ്‌ലസ്, വെല്‍കെയര്‍ എന്നീ മെഡിക്കല്‍ സ്ഥാപനങ്ങളും ഐ.സി.ബി.എഫ് അപ്രിസിയേഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഹ്യൂമാനിറ്റേറിയന്‍ അപ്രീസിയേഷന്‍ പുരസ്‌കാരത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ്, കമ്യൂണിറ്റി പോലീസ് വകുപ്പ്, പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അല്‍താനി എന്നിവര്‍ അര്‍ഹമായി. ഐ.സി.ബി.എഫ് കന്‍ജനി പുരസ്‌കാരം ദേവിദാസ് അശ്വനിക്ക് ലഭിച്ചു. ആര്‍.സീതാരാമന്‍, സി.വി.റപ്പായി, ആനന്ദ് ഹോള എന്നിവരേയും ചടങ്ങില്‍ ആദരിക്കും.